ഗില്ലിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, ഗുണ്ടായിസം വെച്ചുപൊറുപ്പിക്കരുത്: ബിഷന്‍ സിങ് ബേദി
മുംബൈ: രഞ്ജി ട്രോഫി മത്സരത്തിനിടെ ഔട്ട് വിളിച്ച അംപയറോട് കയര്‍ക്കുകയും തീരുമാനം തിരുത്തിക്കുകയും ചെയ്ത യുവ ഇന്ത്യന്‍ താരം ശുബ്മാന്‍ ഗില്ലിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ബിഷന്‍ സിങ് ബേദി. ഇത്തരത്തിലുള്ള ഗുണ്ടാപെരുമാറ്റങ്ങള്‍ അനുയോജ്യമല്ല, ഗില്ലിനെ ഇന്ത്യ എ ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്നാണ് ബിഷന്‍ ട്വീറ്റ് ചെയ്തത്.
പ്രതിഭയുള്ള താരമാണെന്നതില്‍ കാര്യമല്ല. ആരും ക്രിക്കറ്റിനെക്കാള്‍ വലുതല്ല. കുറുച്ചുകൂടി ഉത്തരവാദിത്തം ഉള്ളയാളെ ഇന്ത്യ എ ടീമിനെ നയിക്കാന്‍ നിയമിക്കുന്നില്ലെങ്കില്‍ അംപയര്‍ക്ക് ഇടക്കിടയ്ക്ക് മത്സരത്തില്‍ ഇടപെടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തിന് മുന്നോടിയായുള്ള ഇന്ത്യ എ ടീമിന്റെ മത്സരങ്ങളില്‍ നായകനായി ഗില്ലിനെയായിരുന്നു തീരുമാനിച്ചിരുന്നത്. രഞ്ജിയില്‍ ഡല്‍ഹിക്കെതിരായ മത്സരത്തിലെ താരത്തിന്റെ മോശം പെരുമാറ്റം മൂലം താരത്തിനെതിരേ നടപടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പൃഥ്വി ഷാ നായകനായിരിക്കെ അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായിരുന്നു ശുബ്മാന്‍ ഗില്‍. ലോകകപ്പിലെ താരമായ ശുബ്മാന്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. പൃഥ്വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്ന ഗില്ലിന് കടുത്ത തിരിച്ചടിയാവുന്ന സംഭവമാണ് രഞ്ജി ട്രോഫിയില്‍ അരങ്ങേറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications