Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയെ പ്രകോപിപ്പിച്ചതെന്ത്? അര്‍ജന്റീന-ബ്രസീല്‍ മത്സരത്തിനിടയില്‍ നടന്നത് ഇതാണ്; വെളിപ്പെടുത്തലുമായി റഫറി

റിയോ ഡി ജനെയ്‌റോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ റഫറിയിങ്ങിനെതിരെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി പ്രതികരിച്ചതിനുപിന്നാലെ വെളിപ്പെടുത്തലുമായി റഫറി റോഡി സംബാര്‍നോ. അര്‍ജന്റീന-ബ്രസീല്‍ മത്സരത്തിലെ സംബാര്‍നോയുടെ വിവാദ തീരുമാനങ്ങളെയാണ് മെസ്സി ചോദ്യംചെയ്തത്. മത്സരത്തില്‍ ബ്രസീല്‍ രണ്ട് ഗോളിന് ജയിച്ച മത്സരത്തില്‍ സംബാര്‍നോയായിരുന്നു റഫറി.

മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായ രണ്ട് പെനാല്‍റ്റികള്‍ റഫറി അനുവദിച്ചില്ലെന്നും ഒരു സാഹചര്യത്തിലും വിഡിയോ അസിസ്റ്റന്റ് റഫറീയിങ് (വി.എ.ആര്‍.) ഉപയോഗിച്ചില്ലെന്നുമാണ് ആരോപണം.

referee

ഡാനി ആല്‍വെസിന്റെ പന്ത് തട്ടി അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്വേറെ ഗ്രൗണ്ടില്‍ വീണതാണ് പരാതിക്കിടയാക്കിയ ഒന്നാമത്തെ സംഭവം. ബോക്‌സിനകത്തുവെച്ച് ബ്രസീലിയന്‍ താരം ആര്‍തര്‍ അര്‍ജന്റീനയുടെ നികോളാസ് ഒട്ടമെന്‍ഡിയെ തട്ടിയിട്ടതാണ് രണ്ടാമത്തെ സംഭവം. രണ്ടിലും അര്‍ജന്റീനയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ല. ആദ്യത്തേത് ആല്‍വെസിനു നേരെയുള്ള ഫൗളാണെന്നും രണ്ടാമത്തേത് പന്തിനായുള്ള ശരിയായ മത്സരമാണെന്നുമായിരുന്നു റഫറിയുടെ അഭിപ്രായം.

ടൂര്‍ണമെന്റ് തുടങ്ങുന്നതിനുമുമ്പുതന്നെ വി.എ.ആര്‍. ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ചും കോണ്‍മെബോളിന് ധാരണയുണ്ടായിരുന്നു. ''ഒട്ടമെന്‍ഡിയെ ആര്‍തര്‍ തട്ടിയിട്ടതല്ല. വി.എ.ആര്‍. പരിശോധനയില്‍ 50-50 സാധ്യതയായിരുന്നു കണ്ടെത്തിയത്. അതിനാല്‍ പെനാല്‍റ്റി അനുവദിക്കാനാവില്ല.''-സംബാര്‍നോ പറഞ്ഞു. അഗ്വേറോ മുന്നോട്ട് വന്നതാണെന്നും പ്രതിരോധതാരത്തെ ഫൗള്‍ ചെയ്തതാണെന്നും ആദ്യത്തെ സംഭവത്തില്‍ വ്യക്തമായതാണെന്നും സംബാര്‍നോ പറഞ്ഞു. വി.എ.ആറുമായുള്ള ബന്ധം ഒരിക്കലും നഷ്ടമായിരുന്നില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും സംബാര്‍നോ വ്യക്തമാക്കി.

സംബാര്‍നോയുടെ തീരുമാനങ്ങളില്‍ അസന്തുഷ്ടനായ മെസ്സി മത്സരത്തിനുശേഷം ഇക്കാര്യം മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തു.

മെസ്സിയുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും എന്നാല്‍ മത്സരത്തിനുശേഷം മെസ്സി നടത്തിയ പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നും സംബാര്‍നോ പറഞ്ഞു.

ഫൈനലില്‍ പെറുവിനെ 3-1ന് തോല്‍പ്പിച്ച് ബ്രസീല്‍ കിരീടം നേടിയതോടെ വിവാദം രൂക്ഷമായി. ചിലിയെ തോല്‍പ്പിച്ച മൂന്നാം സ്ഥാനം നേടിയ അര്‍ജന്റീനയുടെ മെഡല്‍ സ്വീകരിക്കാന്‍ മെസ്സി തയ്യാറാകാഞ്ഞതാണ് വിവാദം ചൂടുപിടിപ്പിച്ചത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിനു വേണ്ടി സംഘടിപ്പിച്ചതാണെന്നും ആകെ ക്രമക്കേടാണെന്നുമായിരുന്നു മെസ്സിയുടെ ആരോപണം.

Story first published: Wednesday, July 10, 2019, 10:36 [IST]
Other articles published on Jul 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+