For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട് സുരേഷ് റെയ്‌ന ദേശീയ ടീമില്‍ തിരിച്ചെത്തിയില്ല? കാരണം എംഎസ്‌കെ പ്രസാദ് പറയും

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അവിഭാജ്യഘടകമായിരുന്നു സുരേഷ് റെയ്‌ന. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്കൊപ്പം ധോണിയുടെ വിശ്വസ്തന്‍. എന്നാല്‍ ഇന്ന് ദേശീയ ടീം ചിത്രത്തിലെ താരമില്ല. എന്തുകൊണ്ട് സുരേഷ് റെയ്‌നയ്ക്ക് ടീമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞില്ല? ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ബിസിസിഐ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.

എംഎസ്‌കെ പ്രസാദ്

മുതിര്‍ന്ന താരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഒട്ടേറെ വിമര്‍ശനം എംഎസ്‌കെ പ്രസാദ് നയിച്ച സെലക്ഷന്‍ കമ്മിറ്റി ഏറ്റുവാങ്ങിയിട്ടുണ്ട്. 33 -കാരന്‍ റെയ്‌നയുടെ വിഷയത്തിലും ഈ ആക്ഷേപം ഉയര്‍ന്നിരുന്നു. 2018 -ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമാണ് ദേശീയ ടീമില്‍ നിന്നും റെയ്‌ന തഴയപ്പെട്ടത്. മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കുന്ന വേളയില്‍ സെലക്ടര്‍മാര്‍ കുറച്ചുകൂടി പക്വതയും ഉത്തരവാദിത്വവും കാണിക്കണമെന്ന് അടുത്തിടെ റെയ്‌ന പറയുകയുണ്ടായി.

റെയ്‌ന

എന്നാല്‍ പ്രസാദിന്റെ നിരീക്ഷണത്തില്‍ റെയ്‌ന ടീമില്‍ നിന്നും പുറത്താവാന്‍ കാരണം മോശം ഫോമാണ്. 'വിവിഎസ് ലക്ഷമണിനെ ഉദ്ദാഹരണമായി എടുക്കൂ. 1999 -ല്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ 1,400 -ല്‍പ്പരം റണ്‍സ് അടിച്ചുകൂട്ടിയാണ് ലക്ഷ്മണ്‍ ടീമിലെ സ്ഥാനം ചോദിച്ചുവാങ്ങിയത്. ടീമില്‍ നിന്നും ഒഴിവാക്കപ്പെടുമ്പോള്‍ മുതിര്‍ന്ന താരങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതും ഇതുതന്നെ', ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രസാദ് പറഞ്ഞു.

കോലിയും സ്മിത്തും ഒന്നല്ല, രണ്ട്.... ചോക്കും ചീസും പോലെയെന്നു വാര്‍ണര്‍

റെയ്‌നയുടെ കാര്യത്തില്‍

'നിര്‍ഭാഗ്യവശാല്‍ റെയ്‌നയുടെ കാര്യത്തില്‍ ഇത്തരമൊരു പ്രകടനം കണ്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി കഴിവുതെളിയിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. ഈ കാലത്താണ് ഒട്ടേറെ യുവതാരങ്ങള്‍ ആഭ്യന്തരതലത്തിലും ഇന്ത്യ എ ടീമിനായും കസറി ദേശീയ ടീമില്‍ ഇടംനേടിയത്', പ്രസാദ് കൂട്ടിച്ചേര്‍ത്തു. സെലക്ടര്‍മാര്‍ രഞ്ജി മത്സരങ്ങള്‍ പരിഗണിക്കുന്നില്ലെന്ന ആക്ഷേപത്തിനും എംഎസ്‌കെ പ്രസാദ് മറുപടി നല്‍കുന്നുണ്ട്്.

ബാറ്റ്‌സ്മാന്‍ സെവാഗിനെ എല്ലാര്‍ക്കുമറിയാം, എന്നാല്‍ ക്യാപ്റ്റന്‍ സെവാഗ്? മുന്‍ താരം പറയുന്നു

പ്രസാദ് അറിയിച്ചു

'സെലക്ടര്‍മാര്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ കാണുന്നില്ലെന്ന ആക്ഷേപം നിരാശജനകമാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എത്ര രഞ്ജി മത്സരങ്ങള്‍ക്ക് ദൃക്‌സാക്ഷികളായെന്ന കണക്ക് ബിസിസിഐയുടെ പക്കലുണ്ട്. ഇത് പരിശോധിക്കാം', പ്രസാദ് അറിയിച്ചു.

ക്രിക്കറ്റിന് ഇതാണ് ബെസ്റ്റ് ടൈം... ടി10 ഏറ്റവും അനുയോജ്യം, ഒളിംപിക്‌സില്‍ വേണമെന്ന് മോര്‍ഗന്‍

ഐപിഎല്‍

പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞവര്‍ഷത്തെ ഐപിഎല്‍ ഫൈനലിലാണ് സുരേഷ് റെയ്‌ന അവസാനമായി ബാറ്റേന്തിയത്. തുടര്‍ന്ന് കാല്‍മുട്ടിന് നടത്തിയ ശസ്ത്രക്രിയയും വിശ്രമവും മുന്‍നിര്‍ത്തി താരം ഏറെക്കാലം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നു. നിലവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ് സുരേഷ് റെയ്‌ന. 2019 ഐപിഎല്ലില്‍ പതിപ്പില്‍ 383 റണ്‍സാണ് താരം അടിച്ചെടുത്തത്. ബാറ്റിങ് ശരാശരി 23.93. 2005 -ല്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം നടത്തിയ സുരേഷ് റെയ്‌ന ഇതുവരെ 18 ടെസ്റ്റുകളും 226 ഏകദിനങ്ങളും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Story first published: Thursday, May 7, 2020, 9:14 [IST]
Other articles published on May 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+