Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും സ്മിത്തും ഒന്നല്ല, രണ്ട്.... ചോക്കും ചീസും പോലെയെന്നു വാര്‍ണര്‍

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും. ഇവരില്‍ ആരാണ് ബെസ്‌റ്റെന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ സജീവമാണ്. ടെസ്റ്റിലാണ് ഇരുവരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. സ്മിത്ത് ഒന്നാം റാങ്കില്‍ നില്‍ക്കുമ്പോള്‍ കോലി തൊട്ടുതാഴെയുണ്ട്.

കോലിയും സ്മിത്തും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുകയാണ് സ്മിത്തിന്റെ സഹതാരവും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍. ചീസും ചോക്കും പോലെ തീര്‍ത്തും വ്യത്യസ്തരായ രണ്ടു താരങ്ങളാണ് ഇരുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ഷ ഭോഗലെയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു വാര്‍ണര്‍.

പുറത്താവുന്നത് ഇഷ്ടമല്ല

മധ്യനിരയ്ക്കു കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെയാണ് സ്മിത്ത് ഓരോ തവണയും ക്രീസിലെത്താറുള്ളതെന്നു വാര്‍ണര്‍ അഭിപ്രായപ്പെട്ടു. പലപ്പോഴും ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷപ്പെടുത്തുകയായിരിക്കും അദ്ദേഹത്തിന്റെ ചുമതല. വളരെ ആസ്വദിച്ചാണ് സ്മിത്ത് ബാറ്റ് ചെയ്യാറുള്ളത്. ഔട്ടാവുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ലെന്നു വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

വലിയ സ്‌കോര്‍

സ്മിത്തിനെപ്പോലെ തന്നെ തന്റെ വിക്കറ്റ് കൈവിടാന്‍ കോലിക്കും ഇഷ്ടമില്ല. കുറച്ചു നേരം ക്രീസില്‍ നില്‍ക്കാനായാല്‍ തനിക്കു അതിവേഗത്തില്‍ വലിയ സ്‌കോര്‍ നേടാനാവുമെന്ന് കോലിക്കറിയാം. എല്ലായ്‌പ്പോഴും എതിരാളികളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനായിരിക്കും കോലിയുടെ ശ്രമം. കോലിയുടെ മികച്ച പ്രകടനം പിന്നാലെയെത്തുന്ന ബാറ്റ്‌സ്മാന്‍മാരെ സഹായിക്കുകയും ചെയ്യും. പ്രത്യേകിച്ചും ഇന്ത്യന്‍ ടീമില്‍ വെടിക്കെട്ട് ഇന്നിങ്‌സ് കളിക്കാന്‍ ശേഷിയുള്ള ഒരുപിടി ബാറ്റ്‌സ്മാന്‍മാരുണ്ടെന്നും വാര്‍ണര്‍ വിശദമാക്കി.

സ്വാധീനിക്കുന്നത് ഒരുപോലെ

കോലിക്കും സ്മിത്തിനും വ്യത്യസ്തമായ ബാറ്റിങ് ശൈലിയാണുള്ളതെങ്കിലും ഇരുവരും ടീമിനെ സ്വാധീനിക്കുന്നത് ഒരുപോലെയാണെന്നു വാര്‍ണര്‍ അഭിപ്രായപ്പെട്ടു.
ടീമിന്റെ ഇന്നിങ്‌സിന് സ്ഥിരത നല്‍കുന്നതിനൊപ്പം ടീമിലെ മറ്റുള്ളവരുടെ ആത്മവശ്വാസമുര്‍ത്താനും കോലിക്കും സ്മിത്തിനും കഴിയും. ഇരുവരും നേരത്തേ പുറത്തായാല്‍ അത് അവരുടെ ടീമുകളെയും ബാധിക്കുമെന്നും വാര്‍ണര്‍ പറഞ്ഞു.

കോലിയും താനും

കോലിയും താനും തമ്മില്‍ ചില കാര്യങ്ങളില്‍ സമാനമതകളുണ്ടെന്നു വാര്‍ണര്‍ പറഞ്ഞു. ക്രിക്കറ്റിനോടുള്ള അതിയായ പാഷനാണ് തങ്ങള്‍ തമ്മിലുള്ള ഏറ്റവും വലിയ സാമ്യതയെന്നു അദ്ദേഹം വ്യക്തമാക്കി.
എല്ലായ്‌പ്പോഴും എന്തെങ്കിലുമൊക്കെ തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താനും കോലിയും ബാറ്റ് ചെയ്യാന്‍ ക്രീസിലെത്താറുള്ളത്. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ റണ്‍സെടുക്കണമെന്നും, മറ്റാരേക്കാളും വേഗത്തില്‍ സിംഗിളെടുക്കണമെന്നും ആഗ്രഹിച്ചാണ് താന്‍ ഇറങ്ങാറുള്ളത്. കോലിയും ഇതേ പാഷനുള്ള താരമാണെന്നും വാര്‍ണര്‍ വിശദമാക്കി.

Story first published: Wednesday, May 6, 2020, 16:28 [IST]
Other articles published on May 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+