വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രാങ്ക്ഫര്‍ട്ട് സ്‌ട്രൈക്കറെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി റയല്‍, കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

മാഡ്രിഡ്: കൈമാറ്റ ജാലകത്തില്‍ അപ്രതീക്ഷിത നീക്കവുമായി റയല്‍ മാഡ്രിഡ്. ഫ്രാങ്ക്ഫര്‍ട്ടിന്റെ സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ ലൂക്കാ ജോവിക്കിനെ റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ചാണ് റയല്‍ ഞെട്ടിച്ചത്. 21കാരനായ യുവതാരം ബുണ്ടസ് ലീഗയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചതോടെയാണ് റയല്‍ താരത്തെ റാഞ്ചിയത്. റയലിന്റെ ചരിത്രത്തില്‍ ഒരു സ്‌ട്രൈക്കര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന മൂന്നാമത്തെ തുകയായ 62 മില്യണ്‍ പൗണ്ടാണ് ജോവിക്കിനായി റയല്‍ മുടക്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗാരത് ബെയ്‌ലുമാണ് ജോവിക്കിനെക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് റയലിലെത്തിയത്.

കാര്‍ഡിഫില്‍ വിജയം പിടിച്ച് വാങ്ങി ശ്രീലങ്ക.... പൊരുതി വീണ് അഫ്ഗാനിസ്ഥാന്‍കാര്‍ഡിഫില്‍ വിജയം പിടിച്ച് വാങ്ങി ശ്രീലങ്ക.... പൊരുതി വീണ് അഫ്ഗാനിസ്ഥാന്‍

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവം നികത്താന്‍ നിലവില്‍ ടീമിലുള്ള സ്‌ട്രൈക്കര്‍മാര്‍ പോരാതെ വന്നതോടെയാണ് പുതിയ സീസണിന് മുന്നോടിയായി മികച്ച സ്‌ട്രൈക്കര്‍മാരെ റയല്‍ ടീമിലെത്തിക്കുന്നത്. ക്ലബ്ബിന്റെ ഫിസിക്കല്‍ ടെസ്റ്റിനായി താരം മാഡ്രിഡല്‍ എത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ക്ലബ്ബുമായി കരാറൊപ്പിടുമെന്നാണ് വിവരം.

lukajovic

2017ല്‍ ബെന്‍ഫിക്കയില്‍ നിന്ന് ലോണില്‍ ഫ്രാങ്ക്ഫര്‍ട്ടിലെത്തിയ താരം 54 മത്സരത്തില്‍ നിന്ന് 25 ഗോളാണ് ടീമിനുവേണ്ടി നേടിയത്. ഈ സീസണിന്റെ തുടക്കത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് ലോവിക്കുമായി കരാറിലെത്തിയിരുന്നെങ്കിലും റയലിന്റെ വമ്പന്‍ ഓഫറിന് മുന്നില്‍ താരത്തെ കൈമാറാന്‍ തയ്യാറാവുകയായിരുന്നു. 'ജോവിക്കിനെ കൈമാറുന്നത് ഫ്രാങ്ക്ഫര്‍ട്ടിന് വലിയ നഷ്ടമാണ്. അസാമാന്യ മികവുള്ള അദ്ദേഹത്തിന്റെ ഗോള്‍ നേടാനുള്ള മികവും ശ്രദ്ധേയമാണ്.റയല്‍ മാഡ്രിഡില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസയും നേരുന്നു'-ഫ്രാങ്ക്ഫര്‍ട്ട് ഡയറക്ടര്‍ ഫ്രഡി ബോബിക്ക് പറഞ്ഞു.

Story first published: Wednesday, June 5, 2019, 8:59 [IST]
Other articles published on Jun 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X