Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കളത്തില്‍ മാത്രമല്ല പുറത്തും രക്ഷയില്ല, ചാലഞ്ച് ഏറ്റെടുക്കാനാവാതെ ആര്‍സിബി... വീഡിയോ വൈറല്‍

ബെംഗളൂരു: ഐപിഎല്ലില്‍ തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്നു പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു കളത്തിനു പുറത്തും രക്ഷയില്ല. ചാലഞ്ച് ഏറ്റെടുക്കാനാവാതെ ആര്‍സിബിയുടെ മിന്നും താരങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു. ഇമാറ ഫിറ്റ് ഓര്‍ ഫെയ്‌ലിനു വേണ്ടി ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് നടത്തിയ ഫിറ്റ്‌നസ് ചാലഞ്ചിലാണ് ആര്‍സിബി താരങ്ങള്‍ക്കു അടിതെറ്റിയത്. ന്യൂസിലന്‍ഡ് വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലം, പേസ് ബൗളര്‍ ഉമേഷ് യാദവ്, വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലാണ് എന്നിവരാണ് ചാലഞ്ചില്‍ പങ്കാളിയായത്.

1

ജാക്വലിന്‍ നല്‍കിയ ടാസ്‌ക്കുകള്‍ പക്ഷെ താരങ്ങള്‍ക്കു അസാധ്യമായിരുന്നു. ആദ്യം ഉമേഷും പിന്നാലെ മക്കുല്ലവും അവസാനമായി പാര്‍ഥിവുമാണ് ചാലഞ്ചിനു മുന്നില്‍ മുട്ടുമടക്കിയത്. ആര്‍സിബി ടീമിന്റെ ഒഫീഷ്യല്‍ ലൈഫ്‌സ്‌റ്റൈര്‍ പാര്‍ട്ണര്‍മാര്‍ കൂടിയാണ് ഇമാറ. താരങ്ങളും ജാക്വലിനും ചേര്‍ന്നുള്ള രസകരമായ ദൃശ്യങ്ങള്‍ ട്വിറ്റര്‍ പേജ് വഴി ഇമാറ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജാക്വലിന്‍ ഇമാറയുടെ ബ്രാന്‍ഡ് അംബാസറായി മാറിയത്. നേരത്തേ മറ്റൊരു ബോളിവുഡ് നടിയായ ശ്രദ്ധ കപൂറായിരുന്നു ഈ സ്ഥാനം വഹിച്ചിരുന്നത്. നടിയും ഡാന്‍സറുമായ ജാക്വലിന്‍ ഈ സീസണിലെ ഐപിഎല്ലിന്റെ ഉദ്ഘാടനച്ചടങ്ങളിലും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി കാണികളെ ഹരം കൊള്ളിച്ചിരുന്നു.

Story first published: Wednesday, May 9, 2018, 15:27 [IST]
Other articles published on May 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+