രവി ശാസ്ത്രിയുടെ കമന്ററിയില്‍ കോലിയുടെ ബോട്ടില്‍ കാപ് ചാലഞ്ച്, അതും ബാറ്റുകൊണ്ട്; വീഡിയോ വൈറല്‍
ഗയാന: ക്രിക്കറ്റ് കമന്ററി രംഗത്തെ പ്രമുഖനാണ് രവി ശാസ്ത്രി. ഇന്ത്യന്‍ പരിശീലകനായശേഷം കമന്ററി രംഗത്തുനിന്നും വിട്ടുനില്‍ക്കുന്ന ശാസ്ത്രിയുടെ വേറിട്ട കമന്ററിയും വിരാട് കോലിയും വീഡിയോയും ഇപ്പോള്‍ വൈറലാവുകയാണ്. ബോട്ടില്‍ കാപ് ചാലഞ്ച് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പരിപാടിയാണ് കോലി വ്യത്യസ്ത രീതിയില്‍ അവതരിപ്പിച്ചത്. ഇതിന് കമന്ററി നല്‍കിയതാകട്ടെ പരിശീലകന്‍ രവി ശാസ്ത്രിയും.
മഴയൊന്നും ഒരു പ്രശ്‌നമല്ല, വീഡിയോ പങ്കുവെച്ച് പന്ത്
പതിനഞ്ച് സെക്കന്റ് വീഡിയോയില്‍ കോലി കോലി ബാറ്റുകൊണ്ട് മുന്നില്‍വെച്ച ബോട്ടിലിന്റെ അടപ്പ് തെറിപ്പിക്കുന്നതും പിന്നീട് വെള്ളം കുടിക്കുന്നതും കാണാം. വീഡിയോ താരം തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പുറംകാല്‍കൊണ്ട് ബോട്ടിലിന്റെ അടപ്പ് തെറിപ്പിക്കുന്ന ബോട്ടില്‍ കാപ് ചാലഞ്ച് നേരത്തെ ലോകത്തെ ഒട്ടേറെ പ്രമുഖര്‍ ഏറ്റെടുത്ത് വീഡിയോ പുറത്തുവിട്ടിരുന്നു.

കോലിയുടെ ചലഞ്ചില്‍ രവി ശാസ്ത്രിയുടെ കമന്ററിയാണ് ഏവരേയും അതിശയിപ്പിച്ചത്. ഒട്ടേറെ ഷോട്ടുകള്‍ സ്വന്തമായുള്ള കോലി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പറഞ്ഞാണ് ശാസ്ത്രിയുടെ തുടക്കം. ബോട്ടിലിന്റെ അടപ്പ് തെറിപ്പിച്ചശേഷം എന്തൊരു ഷോട്ടായിരുന്നു അത് എന്ന് അതിശയപ്പെടുന്നുമുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പയ്ക്കായി കോലിയും കൂട്ടരും ഇപ്പോള്‍ ഗയാനയിലാണ്. ടി20 പരമ്പര 2-0ത്തിന് സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയും നേടാമെന്ന പ്രതീക്ഷയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications