Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഴയൊന്നും ഒരു പ്രശ്‌നമല്ല, വീഡിയോ പങ്കുവെച്ച് പന്ത്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: രണ്ടാം ഏകദിനത്തിനുള്ള ഒരുക്കം ഇന്ത്യന്‍ ക്യാംപില്‍ തകൃതിയായി നടക്കുകയാണ്. അവസാന ട്വന്റി-20 മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലെത്തിയ റിഷഭ് പന്ത് ഇന്നും മികവു തുടരുമെന്ന് കരുതാം. ട്രിനിഡാഡില്‍ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങള്‍ ഇക്കാര്യം സൂചിപ്പിക്കുന്നു.

പന്ത്

രാവിലത്തെ പരിശീലന സെഷന്‍ മഴ തടസ്സപ്പെടുത്തിയപ്പോള്‍ താമസിക്കുന്ന ഹോട്ടലിനകത്തിരുന്ന് പന്തും കുല്‍ദീപും കൂടി പരിശീലനം നടത്തുന്നതാണ് പുതിയ കാഴ്ച്ച. യുവതാരം റിഷഭ് പന്താണ് ഇടനാഴിയില്‍ വെച്ച് കീപ്പിങ് പരിശീലിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പന്തിന് നേരെ ഇടംകൈയ്യന്‍ സ്പിന്നെറിയുന്ന കുല്‍ദീപിനെയും കാണാം വീഡിയോ ദൃശ്യങ്ങളില്‍. എന്ത്, എങ്ങനെ, എപ്പോള്‍, ആര് തുടങ്ങിയ ചോദ്യങ്ങളൊന്നും പാടില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിന് മാത്രം തനിക്കുത്തരമറിയാമെന്ന് പന്ത് വീഡിയോയില്‍ പറയുന്നുണ്ട്.

നേരത്തെ ഗയാനയില്‍ നടന്ന ആദ്യ ഏകദിനം 13 ഓവര്‍ കഴിഞ്ഞതിന് ശേഷം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ മൂന്നാം ഏകദിനം ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ബുധനാഴ്ച്ച നടക്കും. ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം രണ്ടു റെക്കോര്‍ഡുകള്‍ക്കൊപ്പമാണ് പന്ത് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ പുറത്താകാതെ പന്ത് നേടിയ 65 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

കോലി

ഇതേ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച വിക്കറ്റ് കീപ്പറാണ് ഇപ്പോള്‍ റിഷഭ് പന്ത്. 2017 -ല്‍ ഇംഗ്ലണ്ടിനെതിരെ ധോണി നടത്തിയ 56 റണ്‍സ് ബാറ്റിങ് പ്രകടനമാണ് പന്ത് മറികടന്നത്. 22 വയസ്സു തികയും മുന്‍പേ ട്വന്റി-20 -യില്‍ രണ്ടു അര്‍ധ സെഞ്ചുറി കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന ബഹുമതിയും പന്തിനുണ്ട്.

Story first published: Sunday, August 11, 2019, 13:47 [IST]
Other articles published on Aug 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+