For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയുടെ വിരമിക്കല്‍; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പുകഴ്ത്തി രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ ആകെ ഞെട്ടിച്ചുകൊണ്ടായിരുന്നു. ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തി അപ്രതീക്ഷിതമായാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ധോണിയുടെ വിരമിക്കലില്‍ ലോകക്രിക്കറ്റില്‍ നിന്ന് ഒട്ടുമിക്ക താരങ്ങളും അഭിപ്രായം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി ധോണിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ആശംസ അറിയിച്ചിരിക്കുകയാണ്.

'ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റി മറിച്ചവനാണ് ധോണി. എല്ലാ ഫോര്‍മാറ്റിലും ഈ മാറ്റം കൊണ്ടുവരാന്‍ സാധിച്ചതാണ് ധോണിയുടെ മനോഹാരിത. ടി20 ലോകകപ്പ് നേടിയ ധോണി നിരവധി തവണ ഐപിഎല്‍ കിരീടവും നേടി. 50 ഓവറില്‍ ഏകദിന ലോകകപ്പും നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ലോകത്തിലെ ഒന്നാം സ്ഥാനത്തേക്കെത്തിച്ചു.90 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. സ്വാഭാവികമായ വിക്കറ്റ് കീപ്പിങ് കഴിവുള്ള ധോണിയുടെ വിക്കറ്റ് കീപ്പിങ്ങിലെ വേഗതയാണ് കരുത്ത്. സ്റ്റംപിങ്ങിലും റണ്ണൗട്ടിലും അദ്ദേഹത്തിന്റെ വേഗത പകരംവെക്കാനില്ലാത്തതാണ്.

ravishastrianddhoni

ബാറ്റ്‌സ്മാന്‍ മനസിലാക്കിവരുമ്പോഴേക്കും ധോണി സ്റ്റംപ് പിഴുതിട്ടുണ്ടാകും. ക്രിക്കറ്റിലെ മഹാന്മാരായ താരങ്ങളില്‍ തീര്‍ച്ചയായും ധോണിയുമുണ്ടാകും'-രവി ശാസ്ത്രി പറഞ്ഞു. നേരത്തെ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പലപ്പോഴും രവി ശാസ്ത്രിയോട് ചോദിച്ചപ്പോഴും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. എന്തായാലും വലിയൊരു അഭ്യൂഹത്തിനാണ് ധോണി വിരാമമിട്ടിരിക്കുന്നത്. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ തീരാനഷ്ടങ്ങളിലൊന്നുതന്നെയാണ് ധോണിയുടെ വിരമിക്കല്‍.

2007ല്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ധോണി ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് തന്റെ പ്രതിഭ തെളിയിച്ചത്. പിന്നീട് 2011 ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണി 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കി. രണ്ടു തവണ ഏഷ്യാ കപ്പും ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ നേടി.

മധ്യനിരയില്‍ ധോണിയെപ്പോലൊരു മികച്ച ഫിനിഷറെ കണ്ടെത്തുക ഇന്ത്യക്ക് ഇനി എളുപ്പമല്ല. എതിരാളികള്‍ക്ക് പിടികൊടുക്കാത്ത ധോണിയെന്ന മാന്ത്രികന്റെ അവിസ്മരണീയമായ നേട്ടങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എഴുത്തിച്ചേര്‍ക്കപ്പെടേണ്ടവ തന്നെയാണ്. ഏകദിനത്തില്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറായും റെക്കോഡുകള്‍ ഏറെ വെട്ടിപ്പിടിച്ചിട്ടുള്ള ധോണി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ഈ സീസണില്‍ കളിക്കും.

Story first published: Sunday, August 16, 2020, 15:55 [IST]
Other articles published on Aug 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+