Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ കുറ്റ സമ്മതവുമായി രവി ശാസ്ത്രി; ആ സ്ഥാനത്ത് പിഴച്ചു, കളിക്കാരോട് പറഞ്ഞത്

ഒടുവില്‍ കുറ്റസമ്മതം നടത്തി രവി ശാസ്ത്രി | Oneindia Malayalam

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ ആരാധകരെ നിരാശരാക്കി നാട്ടിലേക്ക് മടങ്ങുകയാണ്. ഫൈനലിലെത്താവുന്ന സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്നാണ് അപ്രതീക്ഷിത തോല്‍വി വഴങ്ങി ഇന്ത്യ മടങ്ങുന്നത്. കോച്ച് രവി ശാസ്ത്രി ഇതിനിടെ ഇന്ത്യയുടെ തോല്‍വിയില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

അഭിമാനത്തോടെയാണ് നാം മടങ്ങുന്നതെന്നാണ് ശാസ്ത്രി തോല്‍വിക്കുശേഷം ടീം അംഗങ്ങളോട് പറഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ക്രിക്കറ്റില്‍ നാം നേടിയെടുത്ത നേട്ടങ്ങള്‍ 30 മിനിറ്റുകൊണ്ട് അവസാനിക്കുന്നതല്ല. ബഹുമാനം ഏറ്റുവാങ്ങിയാണ് നിങ്ങള്‍ മടങ്ങുന്നത്. തോല്‍വിയില്‍ വേദനയും നിരാശയമുണ്ട്. എന്നാല്‍, നാം നേടിയെടുത്തതില്‍ അഭിമാനിക്കണമെന്നും ശാസ്ത്രി ശിഷ്യന്മാരോട് പറഞ്ഞു.

മധ്യനിര ബാറ്റ്‌സ്മാന്റെ അഭാവം

മധ്യനിര ബാറ്റ്‌സ്മാന്റെ അഭാവം

ഒരു മികച്ച മധ്യനിര ബാറ്റ്‌സ്മാന്റെ അഭാവമാണ് ടീമില്‍ നിഴലിക്കുന്നതെന്നാണ് ശാസ്ത്രിയുടെ നിരീക്ഷണം. നല്ലൊരു ബാറ്റ്‌സ്മാന് മധ്യനിര ശക്തിപ്പെടുത്താന്‍ കഴിയും. ഭാവിയില്‍ അങ്ങിനെയൊരാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ശിഖര്‍ ധവാന് പരിക്കേറ്റത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. നാലാം നമ്പറില്‍ കളിക്കേണ്ടിയിരുന്ന രാഹുലിന് ഓപ്പണറാകേണ്ടിവന്നു. വിജയ് ശങ്കറിന് പരിക്കേറ്റതും തിരിച്ചടിയായെന്ന് ശാസ്ത്രി വിലയിരുത്തി.

ഇന്ത്യ പുറത്താകുമ്പോള്‍ ഇംഗ്ലണ്ടില്‍ ആഘോഷവുമായി അശ്വിന്‍; ടീമിലെടുക്കാത്തവര്‍ക്ക് മറുപടി

മായങ്കിനെ ഓപ്പണറാക്കാന്‍ ആലോചിച്ചു

മായങ്കിനെ ഓപ്പണറാക്കാന്‍ ആലോചിച്ചു

മായങ്ക് അഗര്‍വാളിനെ ഓപ്പണറാക്കി രാഹുലിനെ നാലാം നമ്പറാക്കാന്‍ ആലോചനയുണ്ടായിരുന്നതായി കോച്ച് പറയുന്നുണ്ട്. എന്നാല്‍, മായങ്ക് ടീമിനൊപ്പം ചേര്‍ന്നയുടന്‍ അത് അസാധ്യമായിരുന്നു. ഒന്നോ രണ്ടോ ദിവസം കൂടി സെമി കളിക്കാന്‍ ലഭിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അത്തരമൊരു നീക്കത്തിന് പ്രാധാന്യമുണ്ട്. രാഹുല്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നെന്നും രവി ശാസ്ത്രി പറഞ്ഞു.

ലോകകപ്പ്: വഴിത്തിരിവായത് ആ വിക്കറ്റ്... രോഹിത്തോ, കോലിയോ അല്ല, ചൂണ്ടിക്കാട്ടി വില്ല്യംസണ്‍

ധോണിയുടെ ബാറ്റിങ്ങ് ഓര്‍ഡര്‍

ധോണിയുടെ ബാറ്റിങ്ങ് ഓര്‍ഡര്‍

സെമിയില്‍ ധോണിയെ ഏഴാം നമ്പറാക്കിയതിന് പരിശീലകന്‍ വിശദീകരണം നല്‍കി. അത് ടീമിന്റെ തീരുമാനമായിരുന്നെന്നാണ് ശാസ്ത്രിയും പ്രതികരണം. ധോണിയെ നേരത്തെ ബാറ്റിങ്ങിനിറക്കി പുറത്താവുകയാണെങ്കില്‍ അത് റണ്‍ പിന്തുടരുന്നതിന് വന്‍ തിരിച്ചടിയാകുമായിരുന്നു. ധോണി മികച്ച ഫിനിഷറാണ്. അതുകൊണ്ടുതന്നെ ധോണിയെ ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറക്കിയതില്‍ തെറ്റില്ലെന്നും പരിശീലകന്‍ പറഞ്ഞു.

Story first published: Saturday, July 13, 2019, 9:27 [IST]
Other articles published on Jul 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+