Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും തലമാറ്റം; ഇനി റാഷിദ് ഖാന്‍ നയിക്കും

അഫ്‌ഗാനിസ്ഥാനെ ഇനി റാഷിദ് ഖാൻ നയിക്കും | Oneindia Malayalam

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും തലമാറ്റം. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഗുല്‍ബാദിന്‍ നെയ്ബിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് യുവ സ്പിന്നര്‍ റാഷിദ് ഖാനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചു.മൂന്ന് ഫോര്‍മാറ്റിലും റാഷിദ് ഖാനാണ് നായകന്‍. ലോകകപ്പിന് തൊട്ടുമുമ്പ് ക്യാപ്റ്റനെ മാറ്റി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിവാദത്തില്‍ ഇടം പിടിച്ചിരുന്നു.അഷ്ഗര്‍ അഫ്ഗാനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി പകരം ഏകദിനത്തില്‍ ഗുല്‍ബാദിന്‍ നയ്ബിനെയും ടെസ്റ്റില്‍ റഹ്മത്ത് ഷായേയും ട്വന്റി20യല്‍ റാഷിദിനെയും നിയമിച്ച ബോര്‍ഡിന്റെ തീരുമാനമാണ് വിവാദമായത്.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; അന്റോണിയോ ഗ്രിസ്മാന്‍ ഇനി ബാഴ്‌സലോണയില്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ റാഷിധ് ഖാന്‍ നായകാനാവുന്നത് ടീമിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ലോകകപ്പില്‍ അഫ്ഗാന്‍ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു ജയം പോലും ടീമിന് നേടാനായില്ല.ഇന്ത്യക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്തത് മാത്രമാണ് അഫ്ഗാന് അല്‍പ്പമെങ്കിലും ആശ്വാസിക്കാനുള്ളത്.

rashidkhan

20കാരനായ റാഷിദ് ഖാന്‍ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഒമ്പത് വിക്കറ്റും 67 ഏകദിനങ്ങളില്‍ നിന്ന് 131 വിക്കറ്റും 38 ട്വന്റി20യില്‍ നിന്ന് 75 വിക്കറ്റും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഐ പി എല്‍ ഉള്‍പ്പെടെ ലീഗ് ക്രിക്കറ്റിലും സജീവമാണ് റാഷിദ് ഖാന്‍. ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് റാഷിദിന്റെ ടീം.അഡെലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്,ക്യൂറ്റ ഗ്ലാഡിയേഴ്‌സ്,മറാത്ത അറേബിയന്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയെല്ലാം റാഷിദ് കളിച്ചിട്ടുണ്ട്. ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് റാഷിദ്. ഏകദിനത്തില്‍ 903 റണ്‍സ് നേടിയിട്ടുള്ള റാഷിദിന്റെ ഉയര്‍ന്ന സ്‌കോര്‍ 60 റണ്‍സാണ്.

Story first published: Saturday, July 13, 2019, 9:04 [IST]
Other articles published on Jul 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+