For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ പുതുക്കി; നാല് വര്‍ഷം കൂടി തുടരും

ലണ്ടന്‍:ഇംഗ്ലണ്ട് യുവ സ്‌ട്രൈക്കര്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ പുതുക്കി.നാല് വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനുള്ള കരാറിലാണ് 21കാരനായ റാഷ്‌ഫോര്‍ഡ് ഒപ്പുവെച്ചത്. അവസാന സീസണില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച റാഷ്‌ഫോര്‍ഡിനെ ടീമില്‍ നിലനിര്‍ത്താന്‍ പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍ തീരുമാനിക്കുകയായിരുന്നു.പുതിയ കരാര്‍ പ്രകാരം ആഴ്ചില്‍ 300000 യൂറോയാവും റാഷ്‌ഫോര്‍ഡിന് ലഭിക്കുക.ഏഴാം വയസ് മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയുടെ ഭാഗമാണ് റാഷ്‌ഫോര്‍ഡ്.യുണൈറ്റഡ് ജഴ്‌സിയില്‍ 170 മത്സരങ്ങള്‍ കളിച്ച റാഷ്‌ഫോര്‍ഡ് 45 ഗോളും 26 അസിസ്റ്റും ഇതിനോടകം നേടിയിട്ടുണ്ട്.

''എന്റെ കളിയെ രൂപപ്പെടുത്തിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്.റാഷ്‌ഫോര്‍ഡ് എന്ന വ്യക്തിയെ അറിയപ്പെട്ടതും യുണൈറ്റഡിലൂടെയാണ്.യുണൈറ്റഡിന്റെ ജഴ്‌സി അണിയാന്‍ ലഭിക്കുന്ന ഓരോ അവസരത്തെയും അഭിമാനമായി കാണുന്നു.സോള്‍ഷെയറിനും ക്ലബ്ബ് മാനേജ്‌മെന്റിനും ഞാന്‍ നന്ദി പറയുന്നു.എന്റെ വികസനത്തിനായി അവര്‍ അത്ര അധികം പിന്തുണ നല്‍കുന്നു.ക്ലബ്ബിന്റെ വികസനത്തിനായി എന്റെ കഴിവിന്റെ പരമാവതി ശ്രമിക്കും'റാഷ്‌ഫോര്‍ഡ് പറഞ്ഞു.ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി 32 മത്സരത്തില്‍ നിന്ന് ഏഴ് ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.

marcusrashford

അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഈ സീസണില്‍ ശക്തമായ തിരിച്ചുവരവ് അത്യാവശ്യമാണ്. ടീമില്‍ കൂടുതല്‍ യുവതാരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് സോള്‍ഷെയര്‍ തന്ത്രം മെനയുന്നത്. സീനിയര്‍ താരം റോമലു ലുക്കാക്കുവിനെ ക്ലബ്ബ് ഒഴിവാക്കുന്നതായുള്ള റിപ്പോര്‍ട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. പോള്‍ പോഗ്ബ റയല്‍ മാഡ്രിഡിലേക്കോ യുവന്റസിലേക്കോ കൂടുമാറുന്നതായുള്ള അഭ്യൂഹവും ശക്തമായി നിലനില്‍ക്കുന്നു.

Story first published: Tuesday, July 2, 2019, 8:44 [IST]
Other articles published on Jul 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+