Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫൈനല്‍... നോണ്‍ സ്‌ട്രൈക്കര്‍ കോലി, മങ്കാദിങ് ചെയ്യുമോ? സ്റ്റോക്‌സിന്റെ പ്രതികരണം

#IPL2019 : നോണ്‍ സ്‌ട്രൈക്കര്‍ കോലി, മങ്കാദിങ് ചെയ്യുമോ?സ്റ്റോക്സ് പറയുന്നു | #Mankad

ജയ്പൂര്‍: ലോക ക്രിക്കറ്റില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം മങ്കാദിങിനെക്കുറിച്ചാണ്. നോണ്‍ സ്‌ട്രൈക്കറെ ബൗളര്‍ തന്നെ ബൗള്‍ ചെയ്യും മുമ്പ് സ്റ്റംപ് ചെയ്തു പുറത്താക്കുന്ന ഈ രീതി ഐസിസി നിയമപ്രകാരം അനുവദിക്കപ്പെട്ടതാണെങ്കിലും അത് കളിയുടെ സ്പിരിറ്റിന് എതിരാണെന്നാണ് പൊതു അഭിപ്രായം, ഐപിഎല്ലില്‍ പഞ്ചാബും രാജസ്ഥാനും തമ്മിലുള്ള കളിയില്‍ മങ്കാദിങിലൂടെ എതിര്‍ ടീം താരം ജോസ് ബട്‌ലറെ പുറത്താക്കിയതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ് ആര്‍ അശ്വിന്‍. പല മുന്‍ താരങ്ങളും അശ്വിന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

രാജസ്ഥാന്‍ ടീമിന്റെ ഉപദേശകനും മുന്‍ സ്പിന്‍ ഇതിഹാസവുമായ ഷെയ്ന്‍ വോണും അശ്വിനെതിരേ രംഗത്തു വന്നിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്‌സായിരുന്നു മങ്കാദിങ് നടത്തിയതെങ്കില്‍ അംഗീകരിക്കുമോയെന്ന് ട്വിറ്ററിലൂടെ വോണ്‍ ചോദിക്കുകയും ചെയ്തിരുന്നു.

പ്രതികരിച്ച് സ്റ്റോക്‌സ്

പ്രതികരിച്ച് സ്റ്റോക്‌സ്

ട്വിറ്ററിലൂടെയാണ് വോണിന്റെ ചോദ്യമെങ്കിലും ഇതിനു പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് രാജസ്ഥാന്റെ തന്നെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സ്‌റ്റോക്‌സ്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് കളിക്കുന്നതെന്നു കരുതുക. ബാറ്റ് ചെയ്യുന്നത് ഇന്ത്യയാണ്. നോണ്‍ സ്‌ട്രൈക്കറാവട്ടെ കോലിയും. താനാണ് അപ്പോള്‍ ബൗള്‍ ചെയ്യുന്നതെങ്കില്‍ കോലിയെ മങ്കാദിങിലൂടെ ഔട്ടാക്കില്ലെന്ന് സ്‌റ്റോക്‌സ് വ്യക്തമാക്കി.

അശ്വിനെതിരേ ബിസിസിഐയും

അശ്വിനെതിരേ ബിസിസിഐയും

അശ്വിന്റെ നടപടി ശരിയായില്ലെന്നാണ് ബിസിസിഐയും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ മാച്ച് ഒഫീഷ്യലുകള്‍ പരാജയപ്പെട്ടു.
സാഹചര്യം അനുസരിച്ച് നിയമം നടപ്പാക്കിയിരുന്നെങ്കില്‍ ജോസ് ബട്‌ലര്‍ നോട്ടൗട്ട് ആവുമായിരുന്നു.
നിമയങ്ങളെക്കുറിച്ചും കളിയുടെ സ്പിരിറ്റിനെക്കുറിച്ചും അശ്വിന്‍ എല്ലായ്‌പ്പോഴും മനസ്സില്‍ വയ്ക്കുകയും വേണമെന്നും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു

അശ്വിന്‍ പറഞ്ഞത് കള്ളമെന്ന് പ്രസന്ന

അശ്വിന്‍ പറഞ്ഞത് കള്ളമെന്ന് പ്രസന്ന

മല്‍സരത്തിനിടെ താന്‍ ബട്‌ലറെ ആ രീതിയില്‍ പുറത്താക്കിയത് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ആയിരുന്നല്ലയെന്ന് അശ്വിന്‍ പറഞ്ഞത് കള്ളമാണെന്നാണ് മുന്‍ സ്പിന്‍ ഇതിഹാസം എറാപ്പള്ളി പ്രസന്ന ചൂണ്ടിക്കാട്ടിയത്. താന്‍ ചെയ്തത് തെറ്റാണെന്ന് അശ്വിനറിയാം. അതു മറച്ചുവയ്ക്കാനാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കള്ളം പറഞ്ഞത്. തുടര്‍ച്ചയായി ക്രീസിന് പുറത്തേക്ക് ഇറങ്ങുന്നുണ്ടെങ്കില്‍ ബട്‌ലര്‍ക്കു മുന്നറിയിപ്പ് നല്‍കുകയായിരുന്നു അശ്വിന്‍ ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും പ്രസന അഭിപ്രായപ്പെട്ടിരുന്നു.

Story first published: Wednesday, March 27, 2019, 14:30 [IST]
Other articles published on Mar 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+