Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ദ്രാവിഡും

ബെംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡിന്റെ പേരും തെരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടല്ല മറിച്ച് കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഐക്കണ്‍ ആയാണ് രാഹുല്‍ ദ്രാവിഡിന്റെ വരവ്.

അന്ന് ബ്രസീല്‍, ഇന്ന് അര്‍ജന്റീന (1-6)!! നാണംകെട്ടു, ജര്‍മനിയോട് കണക്കുതീര്‍ത്ത് ബ്രസീല്‍
ദ്രാവിഡിനെ തെരഞ്ഞെടുപ്പ് ഐക്കണ്‍ ആയി പ്രഖ്യാപിച്ചതായി സംസ്ഥാന ഇലക്ഷന്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ അറിയിച്ചു. ജനങ്ങളെ വോട്ടെടുപ്പിനെക്കുറിച്ച് ബോധവത്കരിക്കുകയും കൂടുതല്‍ പേരെ വോട്ടുചെയ്യാനായി പോളിങ് ബൂത്തിലെത്തിക്കാനുമൊക്കെയുള്ള പരസ്യങ്ങളില്‍ ദ്രാവിഡും ഉള്‍പ്പെട്ടേക്കും.

rahuldravid

സിനിമാഗാന സംവിധായകന്‍ യോഗ്‌രാജ് ഭട്ട് തെരഞ്ഞെടുപ്പ് ഗാനം തയ്യാറാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കും. ഇതിലും ദ്രാവിഡ് ഉണ്ടായിരിക്കും. സര്‍ക്കാര്‍ സര്‍വീസ് ചെയ്യുന്ന ഭിന്നശേഷിക്കാരെയും, വനിതകളെയുമെല്ലാം ഇത്തവണ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ മാന്യതയുടെ പര്യായമായി അറിയപ്പെടുന്ന ദ്രാവിഡ് കര്‍ണാടകക്കാരെ തെരഞ്ഞെടുപ്പ് വിഷയത്തില്‍ ബോധവത്കരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൂട്ടല്‍.

Story first published: Wednesday, March 28, 2018, 10:00 [IST]
Other articles published on Mar 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+