കളിക്കളത്തില്‍ വീണ്ടും വര്‍ണവെറി; മൈതാനം വിടാനൊരുങ്ങി പോര്‍ട്ടോ താരം
പോര്‍ട്ടോ: യുറോപ്യന്‍ ഫുട്‌ബോളില്‍ വര്‍ണവെറിക്ക് അവസാനമില്ല. ഏറ്റവും ഒടുവില്‍ പോര്‍ട്ടോയുടെ മൂസ മരേഗയാണ് കാണികളുടെ വംശീയ അധിക്ഷേപത്തിന് ഇരയായത്. വിക്ടോറിയ ഗ്വിമാറെസുമായുള്ള പ്രീമിയര്‍ ലീഗ മത്സരത്തിനിടെയായിരുന്നു സംഭവം. കളി ആരംഭിച്ചത് മുതല്‍ മൂസയ്ക്കുനേരെ കാണികള്‍ അധിക്ഷേപകരമായ ശബ്ദങ്ങളും തെറിവിളികളും നടത്തുന്നുണ്ടായിരുന്നു.
മത്സരം 1-1 എന്ന നിലയില്‍ സമനിലയിലേക്ക് നീങ്ങവെ 60-ാം മിനിറ്റില്‍ മൂസ ഗോളടിച്ചശേഷം നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഗോളടിച്ച താരം ഗോളാഘോഷത്തിനിടെ തന്റെ തൊലിയുടെ നിറം ചൂണ്ടിക്കാട്ടി. ഇതോടെ കാണികള്‍ക്കിടയില്‍നിന്നും പ്രതികരണവും രൂക്ഷമായി. പ്രകോപിതനായ താരം വംശീയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് മൈതാനം വിടാന്‍ ഒരുങ്ങി. സഹകളിക്കാരും പരിശീലകനും ചേര്‍ന്നാണ് മൂസയെ തടഞ്ഞുവെച്ചത്.

പ്രതിധേഷം പ്രകടിപ്പിച്ച താരത്തിന് റഫറി മഞ്ഞക്കാര്‍ഡ് കാട്ടിയതും വിവാദമായി. സംഭവത്തില്‍ ക്ലബ്ബ് പ്രതിനിധികളും സംഘാടകരും ക്ഷമാപണവുമായി എത്തിയിട്ടുണ്ട്. വംശീയ അധിക്ഷേപത്തിനെ സാധൂകരിക്കുന്ന രീതിയില്‍ തനിക്ക് മഞ്ഞക്കാര്‍ഡ് കാട്ടിയ റഫറിക്കെതിരെ മൂസ പിന്നീട് പ്രതീകരിക്കുകയും ചെയ്തു. നേരത്തെ വിക്ടോറിയ താരമായിരുന്നു മൂസ. യൂറോപ്പിലെ മിക്ക കറുത്തവര്‍ഗക്കാരായ കളിക്കാരും കളിക്കളത്തില്‍ അടുത്തകാലത്തായി വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. കടുത്ത അച്ചടക്ക നടപടിയുമായി യുവേഫ ഉള്‍പ്പെടെ രംഗത്തുണ്ടെങ്കിലും ആരാധകരുടെ വംശീയ അധിക്ഷേപം പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications