ഇത് തഴഞ്ഞവര്‍ക്കുള്ള മറുപടി; മടങ്ങിവരവില്‍ ഗംഭീരമായ ഒരു റെക്കോര്‍ഡുമായി അശ്വിന്‍
വിശാഖപട്ടണം: ഏകദിന മത്സരങ്ങള്‍ക്ക് ശേഷം ടെസ്റ്റിലും തന്നെ തഴഞ്ഞവര്‍ക്കുള്ള മറുപടിയുമായി തകര്‍പ്പന്‍ തിരിച്ചുവരവാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ നടത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിശാഖപട്ടണത്ത് നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 7 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സിലും ഫോം തുടരുകയാണ്. മത്സരത്തിന്റെ അഞ്ചാംദിനം ആദ്യ വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ഒരു വമ്പന്‍ റെക്കോര്‍ഡും സ്വന്തമാക്കി.

റെക്കോര്‍ഡ് തിളക്കത്തില്‍ അശ്വിന്‍
ടെസ്റ്റില്‍ അതിവേഗം 350 വിക്കറ്റ് തികച്ച ആദ്യ ഇന്ത്യന്‍ ബൗളറായി മാറിയിരിക്കുകയാണ് അശ്വിന്‍. അഞ്ചാംദിനം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ തെയുനിസ് ഡി ബ്രുയിന്റെ വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ പുതിയ നാഴികക്കല്ലു താണ്ടിയത്. 66 ടെസ്റ്റുകളില്‍നിന്നായി ഇതോടെ അശ്വിന് 350 വിക്കറ്റുകളായി. ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ലോക ക്രിക്കറ്റില്‍ അതിവേഗം 350 തികച്ച ബൗളര്‍. 66 ടെസ്റ്റുകളില്‍നിന്നായിരുന്നു മുരളീധരനും ഈ നേട്ടത്തിലെത്തിയത്.

കുംബ്ലയെ മറികടന്നു
ഇന്ത്യന്‍ ബൗളര്‍മാരില്‍ അനില്‍ കുംബ്ലെയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് അശ്വിന്‍ തകര്‍ത്തത്. 77 ടെസ്റ്റുകളിലാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. അശ്വിന്‍ കളിച്ചത് കുംബ്ലെയെക്കാള്‍ 10 ടെസ്റ്റുകള്‍ കുറവുമാണ്. മറ്റൊരു സ്പിന്നറായ ഹര്‍ഭജന്‍ സിങ് ആകട്ടെ 83 ടെസ്റ്റുകളില്‍നിന്നായാണ് 350 തികച്ചത്. 33കാരനായ അശ്വിന്‍ 2017 ജൂലൈ മുതല്‍ ടെസ്റ്റില്‍ മാത്രമേ ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെറു ടീമുകളുടെ കുതിപ്പ്; ഇറ്റലിയില്‍ മിലാന് ജയം, ഫ്രാന്‍സില്‍ പിഎസ്ജി

തിരിച്ചുവരവില്‍ അശ്വിന്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടെസ്റ്റില്‍ അവിശ്വസനീയ റെക്കോര്‍ഡാണ് അശ്വിന്റേത്. വെറും എട്ട് ഇന്നിങ്സുകളില്‍ നിന്നും 38 വിക്കറ്റുകള്‍ താരം കൊയ്തിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കേശവ് മഹാരാജിനെ പുറത്താക്കിയാണ് അശ്വിന്‍ ആറാം വിക്കറ്റ് നേടിയത്. ഇതോടെ ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ തവണ ആറു വിക്കറ്റെടുത്ത രണ്ടാമത്തെ താരമായി അശ്വിന്‍ മാറിയിരുന്നു. 14ാം തവണയാണ് അദ്ദേഹം ആറു വിക്കറ്റ് നേട്ടം കൊയ്തത്.
പ്രോ കബഡി ലീഗ്; യുപി യോദ്ധയ്ക്കും പറ്റ്‌ന പൈറേറ്റ്‌സിനും ജയം

ടിമില്‍ സ്ഥാനമുറപ്പിച്ച് അശ്വിന്‍
വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വലിയ വിവാദത്തിനും ഇടയാക്കിയിരുന്നു. പ്ലേയിങ് ഇലവനില്‍ തുടരെ മാറ്റങ്ങള്‍ വരുത്തുന്നത് സെലക്ടര്‍മാര്‍ കളിക്കാരുടെ ആത്മവിശ്വാസം കെടുത്തുകയാണെന്ന് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ ആരോപിക്കുന്നു. ആരോപണങ്ങള്‍ക്കിടെ ശക്തമായി തിരിച്ചുവരാന്‍ കഴിഞ്ഞതോടെ അശ്വിന് വരും മത്സരങ്ങളിലും ടീമില്‍ സാന്നിധ്യം ലഭിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications