ഖത്തറിന് ലോകകപ്പ് വേദി നല്‍കിയതില്‍ അഴിമതി; ഫുട്‌ബോള്‍ ഇതിഹാസം പ്ലാറ്റീനി അറസ്റ്റില്‍
പാരിസ്: ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതില്‍ വമ്പന്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. ഖത്തറിനു വേദി അനുവദിക്കാന്‍ നടത്തിയ വോട്ടെടുപപ്പില്‍ അന്ന് യുവേഫ പ്രസിഡന്റായിരുന്നു പ്ലാറ്റിനി ഇടപെട്ടെന്ന ഫ്രഞ്ച് പോലീസിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ അറസ്റ്റ്.

ഫ്രഞ്ച് മാധ്യമമായ മീഡിയാപാര്‍ട്ട് ആണ് അഴിമതി പുറത്തുകൊണ്ടുവന്നത്. ഇതേതുടര്‍ന്ന് പോലീസ് ആന്റി കറപ്ഷന്‍ അന്വേഷണം നടത്തുകയും പ്ലാറ്റീനിയെ ചോദ്യം ചെയ്യുകയും ചെയ്തു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയാണ് പ്ലാറ്റീനിയെ അഴിമതി നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇതേതുടര്‍ന്ന് സര്‍ക്കോസിയുടെ സെക്രട്ടറി ജനറലിനെയും ചോദ്യം ചെയ്യാനാണ് തീരുമാനം.
ചൈനയെ മറികടന്ന് ഖത്തര്‍ ലോകകപ്പ് വേദി സ്വന്തമാക്കിയത് അഴിമതിയെ തുടര്‍ന്നാണെന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു. അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും ഇതില്‍ പങ്കുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. നിക്കോളാസ് സര്‍ക്കോസിയുടെ അടുപ്പക്കാരനായ ഖത്തര്‍ ഭരണാധികാരിക്കുവേണ്ടിയാണ് പ്ലാറ്റീനി വിഷയത്തില്‍ ഇടപെട്ടത്. യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഖത്തറിന് ഉറപ്പാക്കാന്‍ പ്ലാറ്റീനിക്ക് കഴിഞ്ഞിരുന്നു.
ഇതേതുടര്‍ന്ന് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ ഖത്തര്‍ വ്യവസായ മേഖലയില്‍ നിന്ന് വലിയതോതില്‍ നിക്ഷേപമുണ്ടായതും അഴിമതിയുടെ ഭാഗമാണെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ഖത്തറിന് ലോകകപ്പ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാലും ഇത് പിന്‍വലിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ അസാധ്യമാണ്. വേദികളുടെ പണി പൂര്‍ത്തിയാക്കി ഖത്തര്‍ ലോകകപ്പിനായുള്ള അവസാനവട്ട ഒരുക്കങ്ങളാണ് നടത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications