Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതുക്കാട് മിനി വേള്‍ഡ് കപ്പിന്റെ ആവേശം

തൃശൂര്‍: ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും തുടങ്ങി ഫുട്‌ബോള്‍ പ്രേമികളുടെ ആവേശമായ ടീമുകള്‍ ഇനി പുതുക്കാടിന്റെ മണ്ണില്‍ മാറ്റുരക്കും. പുതുക്കാട് പഞ്ചായത്തിലെ പത്ത് ക്ലബ്ബുകളാണ് അവരവരുടെ ഇഷ്ട ടീമിന്റെ പേരില്‍ ദേശീയപാതയോരത്തുള്ള മൈതാനത്ത് ഏറ്റുമുട്ടുന്നത്. ഓരോ ടീമുകളുടെയും ജഴ്‌സിയണിഞ്ഞാണ് മത്സരം. നാല് ഞായറാഴ്ചകളിലായാണ് മത്സരം അരങ്ങേറുന്നത്. വേള്‍ഡ് കപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ നടക്കുന്ന ജൂലൈ 15ന് തന്നെയാണ് പുതുക്കാടിന്റെ മിനി വേള്‍ഡ് കപ്പിന്റെ ഫൈനലും ക്രമപ്പെടുത്തിയിരിക്കുന്നത്.

വേള്‍ഡ് കപ്പിന്റെ മാതൃകയിലുള്ള കപ്പ് തന്നെയാണ് പുതുക്കാട് മിനി വേള്‍ഡ് കപ്പ് വിജയികള്‍ക്കായി കാത്തിരിക്കുന്നത്. അത്യന്തം ലോകകപ്പ് ഫുട്‌ബോളിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് പുതുക്കാട് വേള്‍ഡ്കപ്പും സംഘാടകര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫീനിക്‌സ് സ്‌നേഹപുരം അര്‍ജന്റീനയും, നവഭാരത് ക്ലബ്ബ് ബല്‍ജിയവും, സരിഗ കണ്ണംബത്തൂര്‍ ഉറുഗ്വയുമായി മാറുന്നു. എഫ് സി പുതുക്കാട് സ്‌പെയിന്‍,സീമെന്‍സ് എ ജര്‍മനി, സീമന്‍സ് ബി ഇഗ്ലണ്ട്, കെ.വൈ.സി കാഞ്ഞൂര്‍ ഫ്രാന്‍സ്, പുതുക്കാട് പ്രോഗ്രസീവ് പോര്‍ച്ചുഗല്‍, ബസാര്‍ ബോയ്‌സ് ബ്രസീല്‍, തേജസ് മാട്ടുമല മെക്‌സിക്കോ എന്നിങ്ങനെയാണ് ഓരോ ക്ലബ്ബുകളും ഓരോ രാജ്യത്തിന്റെ ടീമുകളായി മാറുന്നത്.

mini

പതിനഞ്ച് വയസു മുതല്‍ അറുപത് വയസു വരെയുള്ളവരാണ് കളിക്കാനായി ഇറങ്ങുന്നത്. പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ചാണ് മത്സരം നടത്തുന്നത്. ലോകകപ്പിലേതുപോലെ വിജയിക്കുന്ന ടീമിന് മൂന്ന് പോയിന്റും സമനിലക്കാര്‍ക്ക് ഒന്നു വീതം പോയിന്റുമാണ് നല്‍കുന്നത്.ഗ്രൂപ്പുകളില്‍ പോയിന്റ് അടിസ്ഥാനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന രണ്ടു ടീമുകളാണ് സെമി ഫൈനനലില്‍ ഏറ്റുമുട്ടുക.

പുതുക്കാട് യുണൈറ്റഡ് സ്‌പോര്‍ട്‌സ് ഗാലറിയും പുതുക്കാട് സ്റ്റാര്‍സ് ക്ലബ്ബും സംയുക്തമായാണ് മിനി വേള്‍ഡ്കപ്പ് ഫുട്‌ബോള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ലോകകപ്പില്‍ മുത്തമിടുന്ന അതേ ടീം തന്നെയാകണം പുതുക്കാട് മിനി വേള്‍ഡ് കപ്പും ഉയര്‍ത്തണമെന്നതാണ് പുതുക്കാടുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ആഗ്രഹം.

Story first published: Wednesday, June 27, 2018, 14:16 [IST]
Other articles published on Jun 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+