Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മികച്ച ഗോള്‍ ആരുടേത്; പുഷ്‌കാസ് അവാര്‍ഡ് പട്ടികയില്‍ മെസ്സിയും ഇബ്രാഹിമോവിച്ചും

പുഷ്‌കാസ് അവാര്‍ഡ് പട്ടികയില്‍ മെസ്സിയും | Oneindia Malayalam

ലണ്ടന്‍: മികച്ച ഗോള്‍ സ്‌കോറര്‍ക്കുള്ള 2018-19 വര്‍ഷത്തെ പുഷ്‌കാസ് അവാര്‍ഡ് പട്ടികയില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും. 10 കളിക്കാരുടെ പട്ടികയാണ് പുറത്തുവിട്ടത്. കഴിഞ്ഞ സീസണിലെ മികച്ച ഗോള്‍ ആരുടേതാണെന്ന് ഈ പട്ടികയില്‍നിന്നും തെരഞ്ഞെടുക്കും. ലോസ് ആഞ്ചലസ് ഗാലക്‌സിക്കുവേണ്ടി കളിക്കുന്ന ഇബ്രാഹിമോവിച്ച് ടൊറോന്റോയ്‌ക്കെതിരെ നേടിയ ഗോളാണ് പുരസ്‌കാരത്തിന് നോമിനേഷന്‍ ലഭിച്ചത്.

ബെറ്റിസിനെതിരായ മത്സരത്തില്‍ മെസ്സി നേടിയ ഗോളും പുരസ്‌കാര പട്ടികയിലുണ്ട്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ ഏഴുതവണ പുരസ്‌കാര പട്ടകയില്‍ ഇടംപിടിച്ചെങ്കിലും മെസ്സിക്ക് അവാര്‍ഡ് ലഭിച്ചിരുന്നില്ല. ഇബ്രാഹിമോവിച്ച് 2013ല്‍ മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇരുവരെയും കൂടാതെ ലോക ഫുട്‌ബോളിലെ എട്ടുപേര്‍ കൂടി അന്തിമ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

messi

ക്രിസ്റ്റല്‍ പാലസ് വിങ്ങര്‍ ആന്‍ഡ്രോസ് ടൗണ്‍സെന്റ്, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ സാംപ്‌ഡോറിയയുടെ ഫാബിയോ ക്വഗ്ലിയാരെല്ല, ജര്‍മന്‍ ക്ലബ്ബ് ലെയ്പ്‌സിഗിന്റെ മാത്യൂസ് കന്‍ഹ, കാമറൂന്‍ വനിതാ താരം അജാറ നച്ചൗട്ട്, ക്ലിഫ്റ്റന്‍വില്ലി ലേഡീസിനുവേണ്ടി കളിക്കുന്ന നോര്‍ത്ത് അയര്‍ലന്‍ഡിന്റെ വനിതാ താരം ബില്ലി സിംപ്‌സണ്‍, ഹംഗറി താരം ഡാനിയേല്‍ സോറി, അമി റോഡ്രിഗസ്, യുവാന്‍ ഫെര്‍ണാണ്ടോ എന്നിവരാണ് നോമിനേഷന്‍ ലഭിച്ച മറ്റു കളിക്കാര്‍.

Story first published: Tuesday, August 20, 2019, 12:35 [IST]
Other articles published on Aug 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+