ലേശം ഉളുപ്പ്!! ചെറ്റത്തരം തന്നെ, നല്ലത് മാത്രം ചെയ്യാന്‍ ബിന്നിച്ചായന്‍ അല്ലല്ലോ അശ്വിന്‍
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിങിലൂടെ റണ്ണൗട്ടാക്കിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും വെറ്ററന്‍ സ്പിന്നറുമായ ആര്‍ അശ്വിനെതിരേ കടുത്ത വിമര്‍ശനങ്ങളുയരുകയാണ്. അശ്വിന്റ നടപടി ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്തതാണ് തെറ്റായ സന്ദേശമാണ് ഇതു കാണികള്‍ക്കു നല്‍കുന്നതെന്നുമാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത്.
ക്രിക്കറ്റ് നിയമം അനുശാസിക്കുന്ന കാര്യമാണ് അശ്വിന്‍ ചെയ്തതെങ്കിലും വളരെ കുറച്ചു പേര്‍ മാത്രമേ അദ്ദേഹത്തെ അനുകൂലിച്ചു രംഗത്തു വന്നിട്ടുള്ളൂ. അശ്വിന്റെ നടപടി ട്രോളര്‍മാരും ആഘോഷിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ അശ്വിനെ കളിയാക്കി നിരവധി ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇവയില്‍ ചിലത് ഏതൊക്കെയെന്നു നോക്കാം.

നമുക്ക് ഇമ്മാതിരി വിക്കറ്റ് വേണ്ട
നേരത്തേ ഇന്ത്യന്‍ ടീമിനായി ഏകദിനത്തില്‍ കളിക്കവെ അശ്വിന്‍ സമാനമായ രീതിയില്‍ ശ്രീലങ്കന്‍ താരത്തെ പുറക്കായിരുന്നു. അന്ന് അശ്വിനെ പിന്തുണച്ചു സംസാരിച്ച വീരേന്ദര്‍ സെവാഗ് ഇപ്പോള്‍ അശ്വിന്റെ ചെവിക്കു പിടിക്കുകയാണ്.

ഉപദേശിച്ചു പോയ വീരു
സെവാഗിനെ കുറപ്പെടുത്തിക്കൊണ്ടുള്ള മറ്റൊരു ട്രോളാണിത്. റണ്ണൗട്ടായിട്ടും ടെസ്റ്റില്‍ ഇംഗ്ലീഷ് താരം ഇയാന്‍ ബെല്ലിനെ തിരികെ വിളിച്ച ക്യാപ്റ്റനാണ് ധോണി. അന്ന് ഇന്ത്യന്‍് ടീമിനായി കളിക്കവെ അശ്വിന്‍ മങ്കാദിങ് നടത്തിയപ്പോള്‍ പിന്തുണച്ച സെവാഗ് കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ ഉപദേശകനായിരുന്നു. അപ്പോള്‍ പിന്നെ പുതിയ സംഭവത്തില്‍ അദ്ഭുപ്പെടാനില്ലത്രേ.

മുറിവേറ്റ സിംഹം
ഒരു സിംഹത്തിനു കൂടി മുറിവേറ്റിട്ടുണ്ടെന്നും പഞ്ചാബുമായുള്ള അടു്ത കളിയില്‍ കണക്കു തീര്‍ത്തോളാമെന്നുമാണ് മുന്നറിയിപ്പ്.

ജയിക്കാനുള്ള ആഗ്രഹം കൊണ്ടല്ലേ
അശ്വിനെ പിന്തുണച്ചുള്ള ചുരുക്കം ട്രോളുകളിലൊന്നാണിത്. കളി ജയിക്കാനുള്ള ആഗ്രഹം കൊണ്ടല്ലേ, നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലല്ലോ ഞാനെന്ന് അശ്വിന്‍.

അശ്വിന്‍ അതു മറന്നു
ഒരു വിക്കറ്റ് കിട്ടിയിട്ടുണ്ടാവും. പക്ഷെ ക്രിക്കറ്റ് മാന്യത ഉള്ള കളി ആണ്. അതാണ് അശ്വിനേ നീ മറന്നത്.

ചെറ്റത്തരം തന്നെ
അശ്വിനെ അനുകൂലിച്ചു കൊണ്ടുള്ള മറ്റൊരു ട്രോളാണിത്. താന്‍ ചെയ്തത് ചെറ്റത്തരം തന്നെയാണെന്നു സമ്മതിക്കുന്ന അശ്വിന്‍ എപ്പോഴും നല്ലതു മാത്രം ചെയ്യാന്‍ ബിന്നിച്ചായന്‍ ഒന്നുമല്ലല്ലോയെന്നും ചോദിക്കുന്നു.

ദാദയല്ലേ ഹീറോ
ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍ ദാദയല്ലേ, വെറുതയെല്ല നീ ഇതല്ല ഇതിനുപ്പറവും ചെയ്യുമെന്നാണ് അശ്വിനു പരിഹാസം

ലേശം ഉളുപ്പ്
വെറും ഒരൊറ്റ ഡയലോഗ് കൊണ്ട് തന്നെ അശ്വ്വിനെ കൊന്നു കൊലവിളിക്കുന്ന ട്രോളാണിത്.

ജയിച്ചത് ജോസേട്ടന്‍
അശ്വിന്റെ നടപടിയിലൂടെ രാജസ്ഥാന്‍ താരം ജോസ് ബട്‌ലര്‍ക്ക് ആരാധകര്‍ കൂടുകയും ചെയ്തിട്ടുണ്ട്. ജയിച്ചത് പഞ്ചാബ് ആണെങ്കിലും നമുക്ക് മുന്നിലെ വിജയികള്‍ ജോസേട്ടന്റെ രാജസ്ഥാന്‍ തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications