For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാണംകെട്ട വിക്കറ്റ്!! അശ്വിന്റെ പ്രതികരണം ഇങ്ങനെ... അശ്വിനെതിരേ തുറന്നടിച്ച് രാജസ്ഥാന്‍ കോച്ച്

കടുത്ത വിമര്‍ശനമാണ് അശ്വിനെതിരേ ഉയരുന്നത്

By Manu

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ചതിച്ചു നേടിയ ജയത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റുനും സ്പിന്നറുമായ ആര്‍ അശ്വിനെതിരേ ഉയരുന്നത്. തോല്‍വി മുന്നില്‍ കണ്ട കളിയില്‍ രാജസ്ഥാന്റെ ടോപ്‌സ്‌കോററായ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറെ മങ്കാദിങിലൂടെ അശ്വിന്‍ പുറത്താക്കിയതാണ് വലിയ വിവാദങ്ങള്‍ക്കു വഴി വച്ചിരിക്കുന്നത്. കളിയില്‍ 14 റണ്‍സിന്റെ നാടകീയ വിജയമാണ് പഞ്ചാബ് നേടിയത്.

മല്‍സരം കഴിഞ്ഞതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ അശ്വിനു നേരെ പരിഹാസങ്ങളും കടുത്ത വിമര്‍ശനങ്ങളുമുയരുകയാണ്. മല്‍സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ നടപടിയെ അശ്വിന്‍ ന്യായീകരിച്ചപ്പോള്‍ താരത്തെ കടുത്ത ഭാഷയിലാണ് രാജസ്ഥാന്‍ കോച്ച് പാഡി അപ്റ്റന്‍ വിമര്‍ശിച്ചത്.

അതു നിയമമപരമെന്ന് അശ്വിന്‍

അതു നിയമമപരമെന്ന് അശ്വിന്‍

ക്രിക്കറ്റ് നിയമത്തില്‍പ്പെട്ട കാര്യം തന്നെയാണ് താന്‍ ചെയ്തതിനെന്നു അശ്വിന്‍ മല്‍സരശേഷം വ്യക്തമാക്കി. തന്റെ നടപടി വളരെ സ്വാഭാവികമായി സംഭവിച്ച കാര്യമാണ്. അത്തരമൊരു കാര്യം നേരത്തേ ആസൂത്രണം ചെയ്തതൊന്നും അല്ല. ക്രിക്കറ്റ് നിയമത്തില്‍പ്പെട്ട കാര്യം തന്നെയാണ് താന്‍ ചെയ്തതെന്നും അശ്വിന്‍ വ്യക്തമാക്കി.

നിയമത്തില്‍ മാറ്റം വരുത്തട്ടെ

നിയമത്തില്‍ മാറ്റം വരുത്തട്ടെ

ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരായ ഒരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്ന് അശ്വിന്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്തതാണ് താന്‍ ചെയ്‌തെന്ന് വിമര്‍ശിക്കുന്നതെന്നു മനസ്സിലാവുന്നില്ലെന്നും സ്പിന്നര്‍ പറഞ്ഞു.
അത് നിയമം അനുവദിക്കുന്ന കാര്യമാണ്. നിയമലംഘനമാണ് താന്‍ നടത്തിയതെങ്കില്‍ വിമര്‍ശിക്കാം. താന്‍ ചെയ്തതു തെറ്റാണെങ്കില്‍ ആ നിയമത്തില്‍ തന്നെ ഭേദഗതി വരുത്തട്ടെയെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

അശ്വിന്റെ തനിനിറം മനസ്സിലായി

അശ്വിന്റെ തനിനിറം മനസ്സിലായി

കളിക്കളത്തിലെ ആ നടപടിയിലൂടെ അശ്വിന്റെ യഥാര്‍ഥ സ്വഭാവമാണ് ലോകത്തിനു മനസ്സിലായിരിക്കുന്നതെന്നു രാജസ്ഥാന്‍ കോച്ച് പാഡി അപ്റ്റന്‍ വിമര്‍ശിച്ചു.
അശ്വിന്‍ എന്ന വ്യക്തി എന്താണോ അതു തന്നെയാണ് അയാളുടെ നടപടിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ബട്‌ലറെ ഔട്ടാക്കിയ ശേഷം പഞ്ചാബ് ടീമിലെ മറ്റു താരങ്ങളുടെ നോട്ടം കണ്ടപ്പോള്‍ അവരൊന്നും അശ്വിനൊപ്പമില്ലെന്നു തനിക്കു ബോധ്യമായതായും അപ്റ്റന്‍ തുറന്നടിച്ചു.

ആരാധകര്‍ക്കു വിടുന്നു

ആരാധകര്‍ക്കു വിടുന്നു

അശ്വിന്റെ നടപടി ശരിയോ തെറ്റോയെന്ന തീരുമാനം ഐപിഎല്ലിന്റെ ആരാധകര്‍ക്കു വിടുന്നതായി അപ്റ്റന്‍ പറഞ്ഞു. ഇതുപോലെയുള്ള മോശം സംഭവങ്ങള്‍ ഇനിയും കാണാന്‍ ആഗ്രഹിക്കുന്നോയെന്ന് പറയേണ്ടത് അവരാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം നല്ല ക്രിക്കറ്റ് കളിച്ച് കാണികളെ രസിപ്പിക്കുകയും ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന അവരുടെ റോള്‍ മോഡലാവുകയുമാണ് ലക്ഷ്യമെന്നും അപ്റ്റന്‍ വിശദമാക്കി.

അശ്വിനെ വിമര്‍ശിച്ച് വോണ്‍

ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസവും രാജസ്ഥാന്‍ ടീമിന്റെ ഉപദേഷ്ടാവുമായ ഷെയ്ന്‍ വോണും അശ്വിന്റെ നടപടിയെ വിമര്‍ശിച്ചു. ക്യാപ്റ്റനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അശ്വിന്‍ വളരെയധികം നിരാശപ്പെടുത്തി. ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് കളിക്കുകയെന്ന് സമ്മതിച്ച് ഓരോ ഐപിഎല്‍ ക്യാപ്റ്റന്‍മാരും ടൂര്‍ണമെന്റിനു മുമ്പ് ഒപ്പ് വയ്ക്കാറുണ്ട്. രാജസ്ഥാന്‍ അശ്വിന്‍ കാണിച്ചതുപോലൊരു കാര്യം ഒരിക്കലും ചെയ്യില്ല. അത് യഥാര്‍ഥത്തില്‍ ഡെഡ് ബോള് വിധിക്കേണ്ടതായിരുന്നു. ഇതു നല്ലൊരു കാര്യമല്ലെന്നും ബിസിസിഐയും ഓര്‍ക്കണമെന്ന് വോണ്‍ ട്വീറ്റ് ചെയ്തു.

അവിശ്വസനീയമെന്ന് മോര്‍ഗന്‍

അവിശ്വസനീയമെന്ന് മോര്‍ഗന്‍

ഇംഗ്ലണ്ട് നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനും അശ്വിനെതിരേ രംഗത്തുവന്നു. എന്താണ് കണ്ടതെന്ന് തനിക്കു വിശ്വസിക്കാനാവുന്നില്ല. വളര്‍ന്നുവരുന്ന യുവത്വത്തിനു കാണേണ്ടിവരുന്ന വളരെ മോശം ഉദാഹരണമാണിത്. കുറച്ചു കാലം കഴിയുമ്പോള്‍ തന്റെ നടപടിയില്‍ അശ്വിനു പശ്ചാത്തപിക്കേണ്ടിവരുമെന്നും മോര്‍ഗന്‍ ട്വീറ്റ് ചെയ്തു.

Story first published: Tuesday, March 26, 2019, 10:51 [IST]
Other articles published on Mar 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+