അശ്വിന്‍ കുറ്റക്കാരന്‍ തന്നെ, പറഞ്ഞത് പച്ചക്കള്ളം!! രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇതിഹാസം
ദില്ലി: മങ്കാദിങിലൂടെ നേടിയ വിക്കറ്റിന്റെ പേരില്‍ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും പ്രമുഖ സ്പിന്നറുമായ ആര്‍ അശ്വിനു നേരെ കടുത്ത വിമര്‍ശനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിങിലൂടെ റണ്ണൗട്ടാക്കിയതോടെയാണ് അശ്വിന്‍ പ്രതിക്കൂട്ടിലായത്. രാജസ്ഥാനെതിരേ പഞ്ചാബ് നാടകീയ വിജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായതും അശ്വിന്റെ ഈ പ്രവര്‍ത്തിയായിരുന്നു.
പല പ്രമുഖ താരങ്ങളും അശ്വിന്‍ ചെയ്തത് ശരിയായില്ലെന്നും ക്രിക്കറ്റിന്റെ മാന്യതയ്ക്കു ഒട്ടും ചേരാത്ത നടപടിയാണെന്നുമെന്നാണ് ചൂണ്ടിക്കാട്ടിയത്. ബിസിസിഐയും താരത്തിന്റെ നടപടിയെ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം എറാപ്പള്ളി പ്രസന്നയും അശ്വിനെതിരേ രംഗത്തു വന്നിരിക്കുകയാണ്.

അശ്വിന്‍ പറഞ്ഞത് കള്ളം
മല്‍സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അശ്വിന്‍ തന്റെ നടപടിയെ ന്യായീകരിച്ചിരുന്നു. സ്വാഭാവികമായി മാത്രം സംഭവിച്ച കാര്യമായിരുന്നു അതെന്നും മുന്‍കൂട്ടി അങ്ങനെ പ്ലാന്‍ ചെയ്തില്ലെന്നുമായിരുന്നു അശ്വിന്റെ വിശദീകരണം. എന്നാല്‍ അശ്വിന്‍ പറഞ്ഞത് പച്ചക്കള്ളമാണന്ന് പ്രസന്ന ചൂണ്ടിക്കാട്ടി.
താന്‍ ചെയ്തത് തെറ്റാണെന്ന് അശ്വിനു തന്നെ ബോധ്യമായിട്ടുണ്ട്. അത് മറച്ചു വയ്ക്കാനാണ് ഇങ്ങനെയൊക്കെ പറഞ്ഞത്. അശ്വിന്‍ സത്യസന്ധമായല്ല കാര്യങ്ങള്‍ വിശദീകരിച്ചത്. അദ്ദേഹം പറഞ്ഞത് കള്ളമാണെന്നും പ്രസന്ന ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

സ്‌കൂള്‍ കുട്ടിക്കു പോലും അറിയാം
തുടര്‍ച്ചായി നോണ്‍ സ്‌ട്രൈക്കറായ ബാറ്റ്‌സ്മാന്‍ ബൗള്‍ ചെയ്യും മുമ്പ് ക്രീസിന് പുറത്തേക്ക് ഇറങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ സ്റ്റംപ് ചെയ്യുകയായിരുന്നില്ല മറിച്ച് അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഒരു ബൗളര്‍ ചെയ്യേണ്ടത്. ഇതു ഒരു സ്‌കൂള്‍ കുട്ടിക്കു പോലും അറിയാവുന്ന കാര്യമാണ്. അങ്ങനെയൊരു മാന്യത പോലും കാണിക്കാതെയാണ് അശ്വിന്‍ ബട്‌ലറെ ഔട്ടാക്കിയതെന്നും പ്രസന്ന തുറന്നടിച്ചു.

മുന്നറിയിപ്പ് നല്‍കണമായിരുന്നു
കളിക്കിടയിലെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാവാം അത്തരമൊരു രീതിയില്‍ മികച്ച ഫോമിലുള്ള ബട്‌ലറെ അശ്വിന്‍ പുറത്താക്കിയത്. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ നടപടി ന്യായീകരിക്കുന്നതല്ല. നോണ്‍ സ്‌ട്രൈക്കറായി നില്‍ക്കുമ്പോള്‍ ബട്‌ലര്‍ തുടര്‍ച്ചയായി ക്രീസിന് പുറത്തിറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അദ്ദേഹത്തിന് ഒരു മുന്നറിയിപ്പ് നല്‍കുകയായിരുന്നു അശ്വിന്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്.
മുന്നറിയിപ്പ് നല്‍കിയിട്ടും ബട്‌ലര്‍ ഇതാവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അശ്വിന്‍ അങ്ങനെ ഔട്ടാക്കിയതില്‍ തെറ്റുണ്ടാവില്ലായിരുന്നുവെന്നും പ്രസന്ന ചൂണ്ടിക്കാട്ടി.

മാന്യന്‍മാരുടെ കളി
ക്രിക്കറ്റെന്നത് മാന്യന്‍മാരുടെ കളി തന്നെയാണ്. അതിനാല്‍ മാന്യമായി എതിര്‍ ബാറ്റ്‌സ്മാന് മുന്നറിയിപ്പ് നല്‍കുകയാണ് ആദ്യം അശ്വിന്‍ ചെയ്യേണ്ടിയിരുന്നത്. ഡിആര്‍എസ് സംവിധാനം വരുന്നതിനുമുമ്പ് രണ്ടാം ബൗണ്‍സില്‍ ക്യാച്ചെടുത്ത ശേഷം ഒരു പക്ഷെ അത് അംപയര്‍മാരുടെ ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും നോട്ടൗട്ടാണെന്ന് എതിര്‍ താരങ്ങള്‍ തന്നെ സമ്മതിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതേ ക്രിക്കറ്റിനാണ് അശ്വിനെപ്പോലുള്ളവര്‍ ദുഷ്‌പേരുണ്ടാക്കിയതെന്നും പ്രസന്ന പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications