Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; മുംബൈ പുറത്തായതില്‍ അതിയായ സന്തോഷമെന്ന് പറഞ്ഞ പ്രീതി സിന്റ വിവാദത്തില്‍

IPL 2018 : മുംബൈ തോറ്റതിൽ പ്രീതി സിന്റക്ക് സന്തോഷം | Oneindia Malayalam

മുംബൈ: ഐപിഎല്‍ 2018 സീസണിലെ അവസാന ലീഗ് മത്സരം ഞായറാഴ്ച അവസാനിച്ചതിന് പിന്നാലെ നടിയും പഞ്ചാബ് ടീമിന്റെ സഹഉടമയുമായ പ്രീതി സിന്റ വിവാദത്തില്‍. മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതില്‍ സന്തോഷമുണ്ടെന്ന നടി പറഞ്ഞതായി പ്രചരിച്ചതോടെ ആരാധകര്‍ പ്രീതിയോട് കലിപ്പ് തീര്‍ക്കുകയാണ്.

പ്രീതിയുടെ ടീം പഞ്ചാബും മുംബൈ ടീമും ഞായറാഴ്ച തോറ്റ് പുറത്തായിരുന്നു. ഇതിനുശേഷം, സ്റ്റേഡിയത്തില്‍ കളികാണുന്ന പ്രീതി തനിക്കടുത്ത് നില്‍ക്കുന്നയാളോട് എന്തോ പറയുന്നതിന്റെ വീഡിയോ പ്രചരിക്കുകയാണ്. പ്രീതിയുടെ ചുണ്ടുകളുടെ അനക്കം നിരീക്ഷിച്ചാണ് അവര്‍ മുംബൈയ്‌ക്കെതിരെ പറയുന്നതായി ആരാധകര്‍ കുറ്റപ്പെടുത്തുന്നത്.

preity

മുംബൈ പുറത്തായതില്‍ താന്‍ ശരിക്കും വളരെ സന്തോഷവതിയാണ് എന്നാണ് പ്രീതി പറയുന്നതെന്ന് ആരാധകര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിയില്‍ കുറിച്ചിട്ടുണ്ട്. ശ്രദ്ധിച്ചാല്‍ പ്രീതി അതുതന്നെയാണ് പറയുന്നതെന്ന് തോന്നുമെങ്കിലും അവര്‍ എന്താണ് പറഞ്ഞതെന്നതിന്റെ ഓഡിയോ പുറത്തുവന്നിട്ടില്ല.

പഞ്ചാബ് ടീം പ്ലേ ഓഫ് കാണാതെ പുറത്തായതില്‍ നിരാശയുണ്ടെന്ന് കുറിച്ച് പ്രീതി പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. പ്ലേ ഓഫില്‍ എത്തിയ ടീമുകള്‍ക്ക് ആശംസകള്‍ അറിയിച്ച അവര്‍ അടുത്തവര്‍ഷം പഞ്ചാബ് കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നും അറിയിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റാണ് പഞ്ചാബ് പുറത്തായത്.

Story first published: Monday, May 21, 2018, 14:50 [IST]
Other articles published on May 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+