Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച പ്രീതി സിന്റയ്ക്ക് അബദ്ധം; ട്വിറ്ററില്‍ പണികിട്ടി

ബോളിവുഡ് താരം പ്രീതി സിന്റയ്ക്ക് പറ്റിയ വൻ അബദ്ധം | Oneindia Malayalam

ദില്ലി: ഓസ്‌ട്രേലിയില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രനേട്ടത്തിലെത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ബോളിവുഡ് നടി പ്രീതി സിന്റയ്ക്ക് അബദ്ധം പിണഞ്ഞു. ട്വിറ്ററിലായിരുന്നു പ്രീതിയുടെ അഭിനന്ദന സന്ദേശം. ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് മാച്ച് ജയിച്ച് ഏഷ്യന്‍ ടീമായി മാറിയ ഇന്ത്യയ്ക്ക് അഭിനന്ദനം എന്നായിരുന്നു പ്രീതിയുടെ അഭിനന്ദനം.

എന്നാല്‍, ടെസ്റ്റ് മത്സരമല്ലെന്നും ടെസ്റ്റ് പരമ്പരയാണിതെന്നും ആരാധകര്‍ ബോളിവുഡ് സുന്ദരിയെ തിരുത്തി. കളിയെക്കുറിച്ച് അറിയാത്തവരുടെ അബദ്ധമാണിതെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും പറ്റാവുന്ന ചെറിയൊരു തെറ്റാണിതെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടി. കിട്ടിയ അവസരം മുതലെടുത്ത് പ്രീതിയെ ആരാധകര്‍ കണക്കറ്റ് പരിഹസിക്കാനും മടിച്ചില്ല. ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹഉടമകൂടിയാണ് പ്രീതി.

preity zinta

ഏഴു പതിറ്റാണ്ടു നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിന് തിരശ്ശീലയിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പരനേട്ടം സ്വന്തമാക്കുന്നത്. ഇത്രയും വര്‍ഷത്തിനിടെ 11 തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയെങ്കിലും പരമ്പര നേടാന്‍ കഴിഞ്ഞിരുന്നില്ല. 21 വിക്കറ്റെടുത്ത ബൗളര്‍ ജസ്പ്രീത് ബുംറയും 521 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുമാണ് പരമ്പര നേട്ടത്തില്‍ നിര്‍ണായകമായത്. ടീം ഒത്തൊരുമയോടെ നേടിയ വിജയമാണിതെന്ന് ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവിശാസ്ത്രിയും പിന്നീട് പ്രതികരിച്ചു.

Story first published: Tuesday, January 8, 2019, 12:23 [IST]
Other articles published on Jan 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+