For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ ഇന്ത്യന്‍സ് പുറത്തായതിന് സന്തോഷിച്ചതെന്തിന്; കാരണം വെളിപ്പെടുത്തി പ്രീതി സിന്റ

പൂനെ: 2018 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പുറത്തേക്കുള്ള വഴി കണ്ടപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്റയ്ക്ക് സന്തോഷം തോന്നിയത് അത്ര വലിയ തെറ്റാണോ. പക്ഷെ, സന്തോഷപ്രകടനത്തിന്റെ വീഡിയോ വൈറലായതോടെ പ്രീതിയ്ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ തന്റെ സന്തോഷത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം താരം തന്നെ വ്യക്തമാക്കി.

ദില്ലി ഡെയര്‍ഡെവിള്‍സിന് എതിരായുള്ള മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമാണ് ചാമ്പ്യന്‍മാരായ മുംബൈക്ക് പ്ലേഓഫ് പ്രവേശനം സാധ്യമാകുക. പഞ്ചാബിനാകട്ടെ ചെന്നൈയെ വലിയ മാര്‍ജ്ജിനില്‍ തോല്‍പ്പിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ മത്സരത്തില്‍ മുംബൈ ദില്ലിക്കെതിരെ 11 റണ്ണിന് തോറ്റു. പഞ്ചാബ് ചെന്നൈയോട് അഞ്ച് വിക്കറ്റ് തോല്‍വിയും ഏറ്റുവാങ്ങി. ഇരുടീമുകളും ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു. ആദ്യമത്സരത്തില്‍ മുംബൈ തോറ്റെന്ന് അറിഞ്ഞപ്പോഴാണ് പ്രീതി കൂടെയുണ്ടായിരുന്ന ആളോട് വലിയ സന്തോഷമായെന്ന് വ്യക്തമാക്കിയത്.

preity

എന്നാല്‍ മുംബൈ തോറ്റാല്‍ മാത്രമേ തന്റെ ടീമിന് പ്ലേഓഫ് പ്രവേശത്തിന് സാധ്യതയുള്ളെന്നതിനാലാണ് സന്തോഷിച്ച് പോയതെന്ന് പ്രീതി സിന്റ വിശദീകരിച്ചു. പിന്നീട്, ചെന്നൈ സ്‌കോര്‍ 100ന് മുകളിലേക്ക് നീങ്ങിയതോടെ പഞ്ചാബിന്റെ പ്രതീക്ഷ കുറഞ്ഞുവന്നു. 154 റണ്‍ ചേസ് ചെയ്ത ചെന്നൈ അഞ്ച് വിക്കറ്റിന് വിജയവും നേടി.

IPL 2018 : മുംബൈ തോറ്റതിൽ പ്രീതി സിന്റക്ക് സന്തോഷം | Oneindia Malayalam

'ഞങ്ങളുടെ ടീമിന് അവസരം കിട്ടാന്‍ അവര്‍ പുറത്താകുന്നതില്‍ സന്തോഷിച്ചത് വലിയ കാര്യമല്ല. ഇത് സ്‌പോര്‍ട്‌സാണ്', താരം ഓര്‍മ്മിപ്പിച്ചു. 58ന് 4 എന്ന നിലയില്‍ തകര്‍ന്ന ചെന്നൈ തോല്‍വി മണത്തെങ്കിലും സുരേഷ് റെയ്‌നയും, ദീപക് ചാഹറും ചേര്‍ന്ന് ടീമിനെ വിജയതീരത്ത് അടുപ്പിക്കുകയായിരുന്നു.

Story first published: Tuesday, May 22, 2018, 8:31 [IST]
Other articles published on May 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+