ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരെയും ഗോളുകളുടെ എണ്ണവും പ്രവചിച്ചു
മലപ്പുറം: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരെ മജീഷ്യന്‍ സതീഷ് ബാബു പ്രവചിച്ചു. കപ്പില്‍ മുത്തമിടുന്ന രാജ്യത്തിന്റെ പേരും ഗോള്‍ നിലയുമാണ് സതീഷ് ബാബു മുന്‍കൂട്ടി പ്രവചിച്ചത്. പ്രവചനങ്ങള്‍ രേഖപ്പെടുത്തിയ പേപ്പറില്‍ അഡ്വ. എം.ഉമ്മര്‍ എം.എല്‍.എയെ കൊണ്ട് ഒപ്പു വെപ്പിച്ചു. തുടര്‍ന്ന് ഈ കടലാസ് മൂന്ന് പെട്ടികളികളിലാക്കി താഴിട്ടു പൂട്ടി എം.എല്‍.എക്ക് കൈമാറി. താക്കോല്‍ നഗരസഭാധ്യക്ഷ വി.എം.സുബൈദക്ക് കൈമാറി. ഫുട്‌ബോള്‍ ഫൈനലിനു ശേഷം പ്രമുഖരുടെ സാന്നിധ്യത്തില്‍ പെട്ടി തുറന്ന് പ്രവചനം പരിശോധിക്കും.
എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റഷ്യയില്‍ നടക്കുന്ന 2018 ഫിഫ വേള്‍ഡ് കപ്പ് ഫൈനല്‍ കളിക്കുന്ന ടീമുകളെ കണ്ടെത്താന്‍ പ്രവചന മത്സരം നടത്തും. സാധാരണ 50 പൈസയുടെ പോസ്റ്റ് കാര്‍ഡില്‍ ഒരു വശത്ത് പേരും, പൂര്‍ണ്ണമായ വിലാസവും, ഫോണ്‍ നമ്പറും എഴുതി മറുവശത്ത് മത്സരത്തിലെ ഫൈനല്‍ കളിക്കുന്ന ടീമുകള്‍ ഏതൊക്കെ എന്നുമാത്രം എഴുതി സെക്രട്ടറി/ പ്രസിഡന്റ്,

എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി, സിപിഐ ഓഫീസ്, ഡൗണ്‍ഹില്‍ പിഒ മലപ്പുറം 676519 എന്ന വിലാസത്തില്‍ അറിയിക്കണം. ഒന്നാം സ്ഥാനം 10,000 രൂപയും രണ്ടാം സ്ഥാനം 5000 രൂപയും മൂന്നാം സ്ഥാനം 3000 രൂപയുമാണ് നല്‍കുക. എന്‍ട്രികള്‍ ജൂലൈ 3നകം ലഭിക്കുന്ന എന്‍ട്രികള്‍ മാത്രമേ പരിഗണിക്കുകയുള്ളു. 25 വയസില്‍ കൂടാത്തവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളു. കൂടുതല്‍ വിവരത്തിന് 9645102107, 9947928265, 9746603862 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications