Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ.എസ്.എല്ലിനൊപ്പം ഐ ലീഗുമുണ്ടാകും; ഐ ലീഗ് ക്ലബ്ബുകള്‍ക്ക് പ്രതീക്ഷ നല്‍കി പ്രഫുല്‍ പട്ടേല്‍

ന്യൂഡല്‍ഹി: ഐ ലീഗ് ക്ലബ്ബുകളുടെ ഭാവി സുരക്ഷിതമാണെന്ന് ഉറപ്പുനല്‍കി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്ക് ഐ.എസ്.എല്ലിനൊപ്പം ഐ ലീഗും തുടരണമെന്ന ആവശ്യവുമായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ സമീപിക്കുമെന്നും പട്ടേല്‍ പറഞ്ഞു.

ഐ.എസ്.എല്ലിനെ ഇന്ത്യയിലെ ഒന്നാം ലീഗാക്കാനുള്ള തീരുമാനത്തിനെതിരെ എ.ഐ.എഫ്.എഫുമായി ഇടഞ്ഞ ഐ ലീഗ് ക്ലബ്ബുകളുടെ പ്രതിനിധികളുമായി പട്ടേല്‍ ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ലീഗുകളുടെ പദവികള്‍ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് നിലവിലെ സ്ഥിതി തുടരാനും പിന്നീട് പൊതുസമ്മതം ഉണ്ടാക്കിയശേഷം മാറ്റം വരുത്താമെന്നും എ.എഫ്.സിയോട് ആവശ്യപ്പെടുമെന്നും പട്ടേല്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ എ.ഐ.എഫ്.എഫിന്റെ വാണിജ്യ പങ്കാളിയായ ഐ.എം.ജി. റിലയന്‍സിന്റെ അഭിപ്രായം കൂടി ആരായും.

prafulpatel

''ഐ ലീഗിനെ ഇല്ലാതാക്കാനല്ല ഞങ്ങള്‍ ശ്രമിക്കുന്നത്. അത് തുടരും. ആത്യന്തികമായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. രണ്ട് ലീഗുകളും സ്ഥിരമായി തുടരാനാവില്ല. എ.എഫ്.സി.യും അത് അനുവദിക്കില്ല.''-പട്ടേല്‍ പറഞ്ഞു. എ.എഫ്.സിയുടെ അനുമതിയോടെയും വാണിജ്യ പങ്കാളികളുടെ സമ്മതത്തോടെയും മാത്രമെ എന്തെങ്കിലും ചെയ്യാനാകൂ എന്നും അതിനാല്‍ മറ്റ് ഉറപ്പുകളൊന്നും നല്‍കാനാകില്ലെന്നും പട്ടേല്‍ ഐ ലീഗ് ക്ലബ്ബുകളെ അറിയിച്ചു.

പ്രഫുല്‍ പട്ടേലിന്റെ നിര്‍ദേശങ്ങളോടുള്ള പ്രതികരണം 24 മണിക്കൂറിനകം നല്‍കണമെന്നാണ് എ.ഐ.എഫ്.എഫ്. ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഐ ലീഗ് ക്ലബ്ബുകള്‍ അറിയിച്ചു.

Story first published: Thursday, July 4, 2019, 10:44 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+