Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം, ഇത്തവണ അവാര്‍ഡ് പട്ടികയില്‍ 12 പേര്‍

1

ദില്ലി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുര്‌സകാര വിജയികളെ പ്രഖ്യാപിച്ചു. 12 പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം സമ്മാനിക്കുകയെന്നു കേന്ദ്ര യുവജന, കായിക മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറും ഒളിംപ്യനുമായ മലയാളി താരം പിആര്‍ ശ്രീജേഷിനും ഇത്തവണ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ടോക്കിയോ ഒൡപിക്‌സിലും പാരാലിംപിക്‌സിലുമെല്ലാം രാജ്യത്തിനു മെഡലുകള്‍ സമ്മാനിച്ചിട്ടുള്ള മിക്ക അത്‌ലറ്റുകള്‍ക്കും ഖേല്‍രത്‌ന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏക സ്വര്‍ണമെഡല്‍ ജേതാവും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര, ഇന്ത്യന്‍ ഫുട്്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി, വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമായ മിതാലി രാജ് എന്നിവരും അവാര്‍ഡ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. ദേശീയ കായിക അവാര്‍ഡുകളുടെ ഭാഗമായി ഈ മാസം 13നായിരിക്കും വിജയികള്‍ക്കു അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നായിരിക്കും വിജയികള്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. കായിക രംഗത്തെ മികവിനുള്ള അംഗീകാരമായാണ് ഓരോ വര്‍ഷവും ദേശീയ കായിക അവാര്‍ഡുകള്‍ സമ്മാനിക്കാറുള്ളത്.

ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ച താരങ്ങള്‍
പിആര്‍ ശ്രീജേഷ് (ഹോക്കി, ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി ടീം ഗോള്‍കീപ്പര്‍)
നീരജ് ചോപ്ര (അത്‌ലറ്റിക്‌സ്, ടോക്കിയോ ഒളിംപിക്‌സില്‍ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി)
ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ (ബോക്‌സിങ്, ഒളിംപിക്‌സില്‍ വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ വെങ്കലം നേടി)
രവി കുമാര്‍ ദഹിയ (ബോക്‌സിങ്,
ഒളിംപിക്‌സില്‍ 57 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളി നേടി)
അവാനി ലെഖാറ (പാരാ ഷൂട്ടിങ്, പാരാലിംപിക്‌സില്‍ വനിതകളുടെ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും നേടി)
സുമിത് ആന്റില്‍ (പാരാ അത്‌ലറ്റിക്‌സ്, പാരാലിംപിക്‌സില്‍ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സ്വര്‍ണം നേടി)
പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റണ്‍, പാരാലിംപിക്‌സില്‍ പുരുഷന്‍മാരുടെ SL3 വിഭാഗം സംഗിള്‍സില്‍ സ്വര്‍ണം നേടി)
കൃഷ്ണ നാഗര്‍ (പാരാ ബാഡ്മിന്റണ്‍, പാരാലിംപിക്‌സില്‍ പുരുഷ വിഭാഗം SH6 വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സ്വര്‍ണം നേടി)
മനീഷ് നര്‍വാള്‍ (പാരാ ഷൂട്ടിങ്, പാരാലിംപിക്‌സില്‍ P4 മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റള്‍ SH1 വിഭാഗത്തില്‍ സ്വര്‍ണം നേടി)
മിതാലി രാജ് (ക്രിക്കറ്റ്, വനിതകളുടെ ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റന്‍, ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്ത് താരം)
സുനില്‍ ഛേത്രി (ഫുട്‌ബോള്‍, ദേശീയ ഫുട്‌ബോള്‍ ടീം നായകന്‍, ഇന്ത്യയുടെ റെക്കോര്‍ഡ് ഗോള്‍സ്‌കോറര്‍)
മന്‍പ്രീത് സിങ് (ഹോക്കി, പുരുഷ ടീമിന്റെ ക്യാപ്റ്റന്‍, ഒളിംപിക്‌സില്‍ ടീമിനു വെങ്കലം സമ്മാനിച്ചു)

Story first published: Tuesday, November 2, 2021, 22:07 [IST]
Other articles published on Nov 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+