Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് പിച്ചില്‍ നിന്നും രാഷ്ട്രീയ പിച്ചിലേക്ക്.... ഗംഭീറിന് മുമ്പ ഇവരും, മിന്നിയത് ഇമ്രാന്‍

ഗംഭീറിന് മുമ്പേ ഇവരും, മിന്നിയത് ഇമ്രാന്‍ | Oneindia Malayalam

മുംബൈ: ക്രിക്കറ്റ് പിച്ചില്‍ നിറഞ്ഞാടിയ ചില താരങ്ങള്‍ രാഷ്ട്രീയത്തിന്റെ പിച്ചിലും ഒരുകൈ നോക്കിയതായി ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. ഇവരുടെ നിരയില്‍ ഏറ്റവും ഒടുവിലത്തെയാളാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ ഗൗതം ഗംഭീര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം നീങ്ങവെയാണ് ഗംഭീര്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്. അടുത്തിടെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും താരം വിരമിച്ചത്. തന്റെ ഹേം ടീമായ ദില്ലിയുടെ പരിശീലകസ്ഥാനത്തേക്ക് വരാന്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തേ വ്യക്തമാക്കിയ ഗംഭീര്‍ തികച്ചും അപ്രതീക്ഷിതമായാണ് രാഷ്ട്രീയത്തിലേക്കു ചുവടുവച്ചത്.

ഗംഭീറിനു മുമ്പ് രാഷ്ട്രീയത്തിലേക്ക് മാറിയ ചില പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം. ഇക്കൂട്ടത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ ആയി ചരിത്രത്തില്‍ ഇടംപിടിച്ചത് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ ഇമ്രാന്‍ ഖാനാണ്.

നവ്‌ജ്യോത് സിങ് സിദ്ധു

നവ്‌ജ്യോത് സിങ് സിദ്ധു

ഇന്ത്യയുടെ മുന്‍ അറ്റാക്കിങ് ബാറ്റ്‌സ്മാനായ നവ്‌ജ്യോത് സിങ് സിദ്ധു രാഷ്ട്രീയത്തിലും പയറ്റിനോക്കിയ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ്. 1983ല്‍ ഇന്ത്യക്കായി അരങ്ങേറിയ അദ്ദേഹം 19 വര്‍ഷത്തിലധികം ക്രിക്കറ്റിലെ സജീവസാന്നിധ്യമായിരുന്നു.
ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ടെലിവിഷന്‍ കമന്റേറ്ററെന്ന നിലയിലും സിദ്ധു ശ്രദ്ധിക്കപ്പെട്ടു. 2004ലാണ് അദ്ദേഹം ബിജെപിയില്‍ ചേരുന്നത്. തുടര്‍ന്ന് അമൃത്സറില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് അദ്ദേഹം വിജയിക്കുകയും ചെയ്തു. 2016ല്‍ പഞ്ചാബില്‍ നിന്നും സിദ്ധു രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2017ല്‍ ബിജെപി വിട്ട് അദ്ദേഹം കോണ്‍ഗ്രസിലേക്കു ചേക്കേറി. അമൃത്സര്‍ ഈസ്റ്റില്‍ നിന്നും വീണ്ടുമൊരു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് സിദ്ധു ജയിച്ചു കയറി.

വിനോദ് കാംബ്ലി

വിനോദ് കാംബ്ലി

ഇന്ത്യയുടെ മറ്റൊരു മുന്‍ താരം വിനോദ് കാംബ്ലിയും രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നു. ക്രിക്കറ്റ് കരിയറിനു ശേഷം അഭിനയത്തിലും ഒരു പരീക്ഷണം നടത്തിയാണ് കാംബ്ലി രാഷ്ട്രീയത്തിലെത്തിയത്. ലോക് ഭാരതി പാര്‍ട്ടിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ കാംബ്ലി 2009ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ മുംബൈയിലെ വിക്രോലിയില്‍ നിന്നു മല്‍സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയും രാഷ്ട്രീയത്തില്‍ പോരിനിറങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. 1991ല്‍ ഭോപ്പാലില്‍ നിന്നും പൊതു തിരഞ്ഞെടുപ്പില്‍ പട്ടൗഡി മല്‍സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം.

അര്‍ജുന രണതുംഗ

അര്‍ജുന രണതുംഗ

ശ്രീലങ്കയുടെ മുന്‍ നായകന്‍ അര്‍ജുന രണതുംഗയാണ് രാഷ്ട്രീയത്തിലെത്തിയ മറ്റൊരു താരം. ലങ്ക ആദ്യമായി ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരായത് രണതുംഗയുടെ കീഴിലായിരുന്നു. വിരമിച്ച ശേഷം ദേശീയ ക്രിക്കറ്റ് ബോര്‍ഡിനൊപ്പം പല റോളുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ രണതുംഗ 2001ലെ പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്തു. തുടര്‍ന്നു മന്ത്രിസ്ഥാനത്ത് വരെയെത്താന്‍ രണതുംഗയ്ക്കു കഴിഞ്ഞു.

സനത് ജയസൂര്യ

സനത് ജയസൂര്യ

ശ്രീലങ്കയുടെ മറ്റൊരു മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ സനത് ജയസൂര്യയും രാഷ്ട്രീയത്തില്‍ ഇറങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ക്രിക്കറ്റ് താരമായിരുന്നപ്പോള്‍ തന്നെ സജീവമായി രാഷ്ട്രീയത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
2010ലാണ് ജയസൂര്യ രാഷ്ട്രീയത്തിലെത്തിയത്. തുടര്‍ന്നു തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കുകയും ചെയ്തു. മഹീന്ദ രാജപക്‌സെ സര്‍ക്കാരിലെ സഹ മന്ത്രിമാരില്‍ ഒരാള്‍ കൂടിയായിരുന്നു ജയസൂര്യ.

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മധ്യനിര ബാറ്റ്‌സ്മാനുമായ മുഹമ്മദ് അസ്ഹറുദ്ദീനും രാഷ്ട്രീയത്തില്‍ പയറ്റി നോക്കിയിട്ടുണ്ട്.
2009ലാണ് അസ്ഹര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതേ വര്‍ഷം ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് അദ്ദേഹം വിജയിക്കുകയും ചെയ്തു.

ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്‍

ക്രിക്കറ്റിനൊപ്പം രാഷ്ട്രീയത്തിലും കസറിയ വ്യക്തിയാണ് പാകിസ്താന്റെ മുന്‍ നായകനും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍. 1992ലാണ് ഇമ്രാന്‍ പാകിസ്താന്‍ തെഹരീക്കെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപിക്കുന്നത്. ആദ്യകാലങ്ങളില്‍ ഈ പാര്‍ട്ടി അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇമ്രാന്‍ തളര്‍ന്നില്ല. 22 വര്‍ഷം നീണ്ട പോരാട്ടത്തിനു ശേഷം കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം കൊയ്ത് ഇമ്രാന്‍ പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലെത്തുകയും ചെയ്തു.

Story first published: Friday, March 22, 2019, 15:24 [IST]
Other articles published on Mar 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+