Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചഹലിനെയും കുല്‍ദീപിനെയും കളിയാക്കി, യുവരാജിനു എട്ടിന്റെ പണി, കേസെടുത്ത് പോലീസ്!

മൊഹാലി: ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കെതിരേ നടത്തിയ ജാതീയ പരാമര്‍ശത്തെ തുടര്‍ന്ന് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് കുരുക്കില്‍. രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെയാണ് യുവി താഴ്ന്ന ജാതിക്കാരെ വിളിക്കുന്ന പേര് ചഹലിനും കുല്‍ദീപിനുമെതിരേ ഉപയോഗിച്ചത്. യുവരാജ് തമാശരൂപേണ പറഞ്ഞ ഇക്കാര്യം ചില ദളിത് ആക്ടിവിസ്റ്റുകള്‍ ഏറ്റെടുക്കുകയായിരുന്നു. ദളിത് ആക്ടിവിസ്റ്റും അഡ്വക്കേറ്റുമായ രജത് കല്‍സനാണ് യുവരാജിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്.

1

ഹരിയാനയിലെ ഹിസാറിലെ ഹാന്‍സിയിലെ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയതെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യുവിയും രോഹിത്തും തമ്മിലുള്ള സൗഹൃദ സംഭാഷണത്തില്‍ ചഹലിനും കുല്‍ദീപിനുമെതിരേയുള്ള പരാമര്‍ശം തുടക്കത്തില്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകള്‍ വഴി ഇതിന്റെ ക്ലിപ്പുകള്‍ പലരും പ്രചരിപ്പിച്ചതോടെയാണ് യുവി പ്രതിക്കൂട്ടിലായത്. ഇതേ തുടര്‍ന്നു യുവിക്കെതിരേ ശക്തമായ പ്രതിഷേധമുയരുകയും അദ്ദേഹം മാപ്പ് പറയണമെന്ന് ക്യാംപയിന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇവയോടൊന്നും യുവി പ്രതികരിച്ചിരുന്നില്ല.

ചഹലിനെയും ടീമിലെ മറ്റൊരു സ്പിന്നറുമായ കുല്‍ദീപ് യാദവിനെയും കുറിച്ച് ഇന്‍സ്റ്റഗ്രാം ലൈവില്‍ യുവിയും രോഹിത്തും സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരെയും താഴ്ന്ന ജാതിക്കാരെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന പേര് വിളിച്ചത്. യുവി ഈ പേര് ഉപയോഗിച്ചതു കാരണം സമൂഹത്തിലെ ദളിത് ജനതയുടെ മനോവികാരത്തിന് മുറിവേറ്റതായി കല്‍സന്‍ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി.

2

യുവരാജിനൊപ്പം ലൈവില്‍ സംസാരിച്ച രോഹിത് ശര്‍മയെയും കല്‍സന്‍ വിമര്‍ശിച്ചു. യുവരാജ് അന്നു അങ്ങനെയൊരു പരാമര്‍ശം നടത്തിയപ്പോള്‍ രോഹിത് എതിര്‍ക്കാതിരുന്നത് എന്തു കൊണ്ടാണെന്നാണ് കല്‍സന്റെ ചോദ്യം. യുവി ഈ വാക്ക് പറഞ്ഞപ്പോള്‍ രോഹിത് ചിരിക്കുകയും ഇത് അംഗീകരിക്കുകയും ചെയ്യുകയാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവരാജ് സിങിനെ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുവരാജും രോഹിത്തും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം ലൈവിന്റെ സിഡിയും ഡോക്യുമെന്റുകളും പോലീസിനു കൈമാറുമെന്നും കല്‍സന്‍ അറിയിച്ചു.

യുവരാജിനെക്കുറിച്ച് പരാതി ലഭിച്ചു കഴിഞ്ഞതായും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഡിഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഹാന്‍സി എസ്പി ലോകേന്ദ്ര സിങ് അറിയിച്ചു. എല്ലാ വസ്തുതകളും പരിശോധിക്കുമെന്നും അതിനു ശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Thursday, June 4, 2020, 22:08 [IST]
Other articles published on Jun 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+