ബലാല്‍സംഗം, ലങ്കന്‍ ഓപ്പണറെ പോലീസ് ചോദ്യം ചെയ്തു!! പീഡിപ്പിക്കപ്പെട്ടത് വിദേശ വനിത

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളില്‍ കുടുങ്ങി പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ വിസമ്മതിച്ചതായിരുന്നു നേരത്തേയുള്ള സംഭവം. ഇതേ തുടര്‍ന്നു ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമല്‍, കോച്ച്, ടീം മാനേജര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മറ്റൊരു വിവാദമാണ് ലങ്കയെ വേട്ടയാടുന്നത്. നേരത്തേ തന്നെ പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകയെയാണ് ബലാല്‍സംഗക്കേസില്‍ സംശയത്തിന്റെ നിഴലിലായത്.

ഗുണതിലകയെ ചോദ്യം ചെയ്തു
ബലാല്‍സംഗക്കേസില്‍ ഗുണതിലകയെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. കൊളംബോയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് നോര്‍വെ വംശജയായ യുവതി പീഡിപ്പിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിലാണ് ലങ്കന്‍ താരത്തിനെ ചോദ്യം ചെയ്തത്.
സംഭവം നടക്കുമ്പോള്‍ ഗുണതിലകയും ഈ ഹോട്ടലില്‍ ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

താരത്തിന്റെ പങ്ക്?
വിദേശ വനിത പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഗുണതിലകയ്ക്കു നേരിട്ടു പങ്കുണ്ടെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. താരത്തിന്റെ ഒരു സുഹൃത്തായ സന്ദീപ് ജൂഡ് സെലിയയെന്നയാളാണ് യുതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
ഇയാളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഗുണതിലകയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു സംശയമുയര്‍ന്നതിനെത്തുടര്‍ന്നാണ് പോലീസ് ചോദ്യം ചെയ്തത്.

രണ്ടു മുറികള്‍ ബുക്ക് ചെയ്തു
സംഭവം നടന്ന ദിവസം ഗുണതിലക ഇതേ ഹോട്ടലില്‍ രണ്ടു മുറികള്‍ ബുക്ക് ചെയ്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ താരവും ഉള്‍പ്പെട്ടിട്ടുണ്ടായേക്കാമെന്ന സംശയമാണ് പോലീസിനുള്ളത്.
പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ഗുണതിലകയെ രണ്ടു ദിവസം മുമ്പ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications