Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിലിപ്പ് കുട്ടീഞ്ഞോയെ തിരികെയെത്തിക്കാന്‍ ലിവര്‍പൂള്‍;ബാഴ്‌സലോണയ്ക്കും താല്‍പ്പര്യമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രസീല്‍ സ്‌ട്രൈക്കര്‍ ഫിലിപ്പ് കുട്ടീഞ്ഞോയെ ബാഴ്‌സലോണയില്‍ നിന്ന് തിരികെയെത്തിക്കാന്‍ ലിവര്‍പൂള്‍. അവസാന സീസണില്‍ ലിവര്‍പൂളില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് കൂടുമാറിയ കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ ശ്രമിക്കുന്ന വിവരം സ്പാനിഷ് മാധ്യമമായ സ്‌പോര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്.അവസാന സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിന് നേരിയ വ്യത്യാസത്തിലാണ് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായത്. കുട്ടീഞ്ഞോയെ ടീമിലെത്തിച്ച് ക്ലബ്ബിന്റെ കരുത്തുയര്‍ത്തുകയാണ് പരിശീലകന്‍ യര്‍ഗന്‍ ക്ലോപിന്റെ ലക്ഷ്യം.ക്ലോപിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ കുട്ടീഞ്ഞോ അവസാന സീസണില്‍ 145 ദശലക്ഷം യൂറോയ്ക്കാണ് ബാഴ്‌സലോണയിലേക്ക് പോയത്.

നെയ്മറും അന്റോണിയോ ഗ്രിസ്മാനും ബാഴ്‌സലോണയിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ സ്‌ട്രൈക്കറായ കുട്ടീഞ്ഞോയ്ക്ക് ടീമില്‍ അവസരം കുറയും. കഴിഞ്ഞ സീസണില്‍ത്തന്നെ പലപ്പോഴും പകരക്കാരന്റെ റോളായിരുന്നു കുട്ടീഞ്ഞോയ്ക്ക്. ഇക്കാരണത്താല്‍ ക്ലബ്ബ് വിടാന്‍ കുട്ടീഞ്ഞോയ്ക്കും താല്‍പ്പര്യമാണെന്നാണ് വിവരം. നിലവില്‍ മുഹമ്മദ് സലാഹ്,സാദിയോ മാനെ,റോബര്‍ട്ടോ ഫിര്‍മിനോ എന്നീ ശക്തമായ നിരയാണ് ലിവര്‍പൂളിനെ മുന്നോട്ട് നയിക്കുന്നത്. ഇവരോടൊപ്പം കുട്ടീഞ്ഞോകൂടിയെത്തിയാല്‍ ടീം എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.

philippecoutinho

ബാഴ്‌സലോണയ്ക്കുവേണ്ടി അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ കുട്ടീഞ്ഞോയ്ക്ക് സാധിച്ചില്ല. 76 മത്സരത്തില്‍ നിന്ന് 21 ഗോളും 11 അസിസ്റ്റുമാണ് കുട്ടീഞ്ഞോ നേടിയത്. ഇതോടെ ഒരുപറ്റം ബാഴ്‌സ ആരാധകരും കുട്ടീഞ്ഞോയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. 2013 മുതല്‍ അഞ്ച് വര്‍ഷക്കാലം കുട്ടീഞ്ഞോ ലിവര്‍പൂളിനുവേണ്ടി ബൂട്ടണിഞ്ഞു. ക്ലബ്ബിനുവേണ്ടി 54 ഗോളും 45 അസിസ്റ്റുമാണ് 27കാരനായ താരം സ്വന്തമാക്കിയത്. എന്നാല്‍ ലിവര്‍പൂളിലേക്ക് തിരികെയെത്തിക്കാന്‍ ഉയര്‍ന്ന പ്രതിഫലം തന്നെ കുട്ടീഞ്ഞോയ്ക്ക് നല്‍കേണ്ടി വരും. ബാഴ്‌സലോണയ്ക്കുവേണ്ടി ഒരു ഗോള്‍ നേടിയാല്‍ 6.8 ദശലക്ഷം യൂറോ കുട്ടീഞ്ഞോയ്ക്ക് ലഭിക്കുമായിരുന്നു.അതിനാല്‍ കുട്ടീഞ്ഞോയ്ക്കുള്ള അതിക ചിലവ് വഹിക്കാന്‍ ലിവര്‍പൂള്‍ തയ്യാറാവുമോയെന്ന് കണ്ടുതന്നെ അറിയണം.

Story first published: Monday, July 1, 2019, 16:54 [IST]
Other articles published on Jul 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+