Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുട്ടീഞ്ഞോയുടെ കാല്‍ക്കുഴ ശസ്ത്രക്രിയ വിജയകരം; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബയേണ്‍

ബെര്‍ലിന്‍: ബയേണ്‍ മ്യൂണിക്കിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കുട്ടീഞ്ഞോയുടെ കാല്‍ക്കുഴ ശസ്ത്രക്രിയ വിജയകരം. ബാഴ്‌സലോണയില്‍ നിന്ന് വായ്പയില്‍ ബയേണിനുവേണ്ടി കളിക്കുന്ന കുട്ടീഞ്ഞോയുടെ ശസ്ത്രക്രിയയുടെ വിവരം ബയേണ്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തുവിട്ടത്. ശസ്ത്രക്രിയ വിജയകരമാണെന്നും രണ്ടാഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ ബാഴ്‌സലോണയ്ക്കുവേണ്ടി കളിക്കുമ്പോഴും കാല്‍ക്കുഴയുടെ പരിക്ക് താരത്തെ വേട്ടയാടിയിരുന്നു.

പരിക്ക് മൂലം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബാഴ്‌സലോണ താരത്തെ ബയേണിന് നല്‍കിയത്. എന്നാല്‍ അവിടെയും പ്രതീക്ഷയ്‌ക്കൊത്തുയരാത്ത താരത്തെ ഒഴിവാക്കാനൊരുങ്ങുകയാണ് ബയേണ്‍. കൊറോണ വൈറസ് വ്യാപനം മൂലം നിലവില്‍ ലീഗ് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞിടെ ബയേണ്‍ മ്യൂണിക്ക് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പരിശീലനം പുനരാരംഭിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ കൊറോണ വ്യാപനം ജര്‍മ്മനിയെ കാര്യമായി ബാധിച്ചിട്ടില്ല. അതിനാല്‍ മെയ് 9ന് ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ബുണ്ടസ്ലീഗ വൃത്തങ്ങള്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ആദ്യ രണ്ടാഴ്ച്ചത്തെ മത്സരങ്ങളെങ്കിലും കുട്ടീഞ്ഞോയ്ക്ക് നഷ്ടമാകും.

philippecoutinho

നേരത്തെ ലിവര്‍പൂളില്‍ നിന്നാണ് കുട്ടീഞ്ഞോയെ ബാഴ്‌സലോണ സ്വന്തമാക്കിയത്. ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപിന്റെ ഇഷ്ടതാരങ്ങളിലൊരാളായ കുട്ടീഞ്ഞോയെ ടീമില്‍ തിരിച്ചെത്തിക്കാന്‍ ക്ലോപിന് താല്‍പ്പര്യമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണില്‍ ലിവര്‍പൂള്‍ കിരീടത്തോടടുത്ത് നില്‍ക്കവെയാണ് കൊറോണ വ്യാപനത്തെത്തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. മത്സരങ്ങള്‍ ഉടനൊന്നും ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയുള്ളതിനാല്‍ ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗ് വിജയികളായി പ്രഖ്യാപിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. മുന്നേറ്റ നിര ശക്തമാണെങ്കിലും മികച്ച മധ്യനിര താരങ്ങളുടെ അഭാവം ചെമ്പടയിലുണ്ട്. കുട്ടീഞ്ഞോ എത്തിയാല്‍ ഇത് പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ക്ലോപ്. 27കാരനായ കുട്ടീഞ്ഞോ 2013 മുതല്‍2018വരെയാണ് ലിവര്‍പൂളിനായി കളിച്ചത്. ടീമിനുവേണ്ടി 41 ഗോളും അദ്ദേഹത്തിന്റെ പേരിലുണ്ട്.ഇന്റര്‍ മിലാന്‍,എസ്പാന്യോള്‍ ക്ലബ്ബുകള്‍ക്കുവേണ്ടിയും കുട്ടീഞ്ഞോ ബൂട്ടണിഞ്ഞിട്ടുണ്ട്.

കൊറോണ വ്യാപനം സ്‌പെയിന്‍,ഇറ്റലി തുടങ്ങിയ രാജ്യങ്ങളെയാണ് കൂടുതല്‍ ബാധിച്ചത്. ഇരു രാജ്യങ്ങളിലെയും എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ലീഗ് മത്സരങ്ങള്‍ക്ക് ഷട്ടര്‍ വീണെങ്കിലും കൈമാറ്റ ജാലകത്തില്‍ പോരാട്ടം ശക്തമാണ്. ക്ലബ്ബുകളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചിട്ടുണ്ട്. കൂടാതെ സൂപ്പര്‍ താരങ്ങളെ കൈമാറി സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പല ക്ലബ്ബുകളും. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ തുടര്‍ മത്സരങ്ങളും പ്രതിസന്ധിയിലാണ്. രോഗ വ്യാപനം തടയാന്‍ ഇതുവരെ സാധിക്കാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്.

Story first published: Saturday, April 25, 2020, 17:17 [IST]
Other articles published on Apr 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+