For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെപ്‌സി പാക് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി തുടരും; കരാര്‍ പുതുക്കി പിസിബി

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി പെപ്‌സി തുടരും. പെപ്‌സിയുമായി കരാര്‍ പുതുക്കിയ വിവരം ഔദ്യോഗികമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പുറത്തുവിട്ടിട്ടുണ്ട്. ജൂണ്‍ 30 മുതല്‍ പുതിയ കരാര്‍ ആരംഭിച്ചുവെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താനുമായി രണ്ട് പതിറ്റാണ്ടിലേറെയാണ് പെപ്‌സി കരാറില്‍ ഏര്‍പ്പെട്ടിട്ട്. ഇപ്പോഴും കരാര്‍ നല്ല ബന്ധത്തോടെ മുന്നോട്ട് പോവുകയാണ്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് സഹകരിച്ച് മുന്നോട്ട് പോകുന്നതില്‍ അഭിമാനിക്കുന്നതായി പാകിസ്താനിലെ പെപ്‌സിയുടെ മാര്‍ക്കറ്റിങ് ആന്റ് ഫ്രഞ്ചൈസ് ഡയറക്ടര്‍ മുനവര്‍ ഖാര്‍ പറഞ്ഞു.'പാകിസ്താനുമായുള്ള ഈ മനോഹര യാത്ര തുടരുന്നതില്‍ പെപ്‌സി അഭിമാനിക്കുന്നു.പെപ്‌സി,പാകിസ്താന്‍ ക്രിക്കറ്റ് ആരാധകര്‍ ഇവര്‍ ചേരുന്നതാണ് ഈ കുടുംബം. ഞങ്ങളുടെ ചാമ്പ്യന്‍ താരങ്ങള്‍ കളത്തിലിറങ്ങി മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു'-മുനവര്‍ പറഞ്ഞു.

pepsiandpcb

1990ലാണ് പെപ്‌സിയുമായി പിസിബി കരാറിലെത്തുന്നത്.പുതിയ കരാറിലെത്താന്‍ പിസിബി സമ്മതിച്ചത് പെപ്‌സിയുമായുള്ള ബന്ധവും വിശ്വാസ്യതയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാകിസ്താനിലുള്ള ഡിജിറ്റില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പിനിയായ ഈസി പൈസയെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീമിന്റെ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും പിസിബി പ്രഖ്യാപിച്ചു.

എന്നാല്‍ ദീര്‍ഘനാള്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാറുണ്ടാക്കാന്‍ പിസിബിക്ക് സാധിച്ചിട്ടില്ല. കോവിഡ് 19യെത്തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ പാകിസ്താന്റെ ക്രിക്കറ്റ് ബോര്‍ഡിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീം ജേഴ്‌സിയില്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോയാവും പതിക്കുക. ലോഗോയ്ക്ക് സ്‌പോണ്‍സര്‍മാരെ ലഭിക്കാത്തതിനാണ് ഇത്തരമൊരു നടപടി.

ഒരു മദ്യ കമ്പിനി പാകിസ്താന്‍ ജേഴ്‌സിയില്‍ ലോഗോ പതിപ്പിക്കാന്‍ താല്‍പ്പര്യം അറിയിച്ചിരുന്നെങ്കിലും പരസ്പരം ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല.കമ്പനിയുമായി ചര്‍ച്ച നടത്തിയെങ്കിലും പിസിബി പ്രതീക്ഷിച്ചതിലും വലിയ കുറവ് തുകയാണ് കമ്പനി പറയുന്നത്.ഇതിനാലാണ് സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യം നീണ്ടുപോയതെന്ന് പിസിബി മാര്‍ക്കറ്റിങ് വൃത്തങ്ങള്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നിലവില്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കായി ലണ്ടനിലാണ് പാക് ടീമുള്ളത്.മൂന്ന് വീതം ടെസ്റ്റും ടി20യുമാണ് പാകിസ്താന്‍ ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത്.നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഇംഗ്ലണ്ട്.ഇതിന് ശേഷമാവും പാകിസ്താനുമായുള്ള പരമ്പര ആരംഭിക്കുക.ഓഗസ്റ്റ് 5-9വരെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് ആദ്യ ടെസ്റ്റ് നടക്കുക.

രണ്ടാം ടെസ്റ്റ് 13-17വരെ സതാംപ്റ്റണിലും മൂന്നാം ടെസ്റ്റ് 21-25വരെ ഇതേ വേദിയിലും നടക്കും.മൂന്ന് ടി20 മത്സരങ്ങളും ഓള്‍ഡ് ട്രഫോര്‍ഡിലാവും കളിക്കുക.ഓഗസ്റ്റ് 28,30,സെപ്തംബര്‍ 1 എന്നീ ദിവസങ്ങളിലാവും മത്സരങ്ങള്‍ നടക്കുക. ഇതിനിടെ ക്വാറന്റൈനില്‍ കഴിയുന്ന പാക് ടീമിലെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Story first published: Friday, July 17, 2020, 10:50 [IST]
Other articles published on Jul 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+