വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ കളി ഞാന്‍ കാണില്ല, പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തെക്കുറിച്ച് ഗാര്‍ഡിയോള

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പാതിവഴി പിന്നിടുമ്പോഴേക്കും ലിവര്‍പൂള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. ഇത്തവണ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമായി മാറിക്കഴിഞ്ഞ ലിവര്‍പൂള്‍ ചാമ്പ്യന്മാരാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കാനിരിക്കുന്ന ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സീസണില്‍ യുണൈറ്റഡിനോട് സമനില വഴങ്ങിയതൊഴിച്ചാല്‍ ഒരു പോയന്റുപോലും ലിവര്‍പൂള്‍ നഷ്ടമാക്കിയിട്ടില്ല.

ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ കിരീടമോഹം ഉപേക്ഷിച്ച മട്ടാണ്. ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ പോരാട്ടം താന്‍ കാണില്ലെന്ന് സിറ്റി പരിസീലകന്‍ പെപ് ഗാര്‍ഡിയോള വ്യക്തമാക്കിക്കഴിഞ്ഞു. ലിവര്‍പൂള്‍ ഏറെ മുന്നിലെത്തിക്കഴിഞ്ഞെന്നും അതുകൊണ്ടുതന്നെ താന്‍ അത് കാണേണ്ടതില്ലെന്നുമാണ് ഗാര്‍ഡിയോളയുടെ നിലപാട്. ലിവര്‍പൂളിന്റെ ഫലം തങ്ങളെ ബാധിക്കില്ലെന്നും ഗാര്‍ഡിയോള പറയുന്നു.

ഇന്ത്യ vs ഓസീസ്: വെറും നാലു റണ്‍സ്... ഹിറ്റ്മാനെ കാത്ത് റെക്കോര്‍ഡ്, പിന്തള്ളുക ഗാംഗുലിയെഇന്ത്യ vs ഓസീസ്: വെറും നാലു റണ്‍സ്... ഹിറ്റ്മാനെ കാത്ത് റെക്കോര്‍ഡ്, പിന്തള്ളുക ഗാംഗുലിയെ

pepguardiola

കിരീടമോഹം ഉപേക്ഷിച്ചുകഴിഞ്ഞ സിറ്റി ഇനി ആദ്യ നാലിലെത്തുകയാണ് ലക്ഷ്യമാക്കുന്നത്. ക്രിസ്റ്റല്‍ പാലസിനെതിരെയും ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെയും നടക്കാനിരിക്കുന്ന മത്സരങ്ങളിലാണ് തന്റെ ശ്രദ്ധയെന്ന് ഗാര്‍ഡിയോള പറഞ്ഞു. ലിവര്‍പൂളിന്റെ കളി കാണുന്നതിനേക്കാള്‍ തന്റെ മത്സരങ്ങള്‍ ശ്രദ്ധിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഇത്തവണ ടീം നന്നായി കളിച്ചു. ചില മത്സരങ്ങളിലെ തോല്‍വിയാണ് തിരിച്ചടിയായതെന്നും കോച്ച് വ്യക്തമാക്കി.

Story first published: Saturday, January 18, 2020, 14:22 [IST]
Other articles published on Jan 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X