Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാനെ 'നടനെന്ന്' ഗാര്‍ഡിയോള; തിരിച്ചടിച്ച് ആരാധകര്‍, സിറ്റി-ലിവര്‍പൂള്‍ പോരാട്ടം കടുക്കും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ ആദ്യമായി മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കളത്തിന് പുറത്ത് അടിതുടങ്ങി. ലിവര്‍പൂളിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെയ്‌ക്കെതിരെ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. നവംബര്‍ 10ന് ഇരു ടീമുകളും ഏറ്റമുട്ടാനിരിക്കെയാണ് ഗാര്‍ഡിയോളയുടെ വിവാദ പരാമര്‍ശം.

മാനെ ചിലപ്പോള്‍ ഡൈവ് ചെയ്ത് അഭിനയിച്ചേക്കുമെന്നാണ് ഗാര്‍ഡിയോളയുടെ ആരോപണം. ലിവര്‍പൂള്‍ കഴിഞ്ഞദിവസം സതാംപ്ടണിനെതിരെ അവസാന മിനിറ്റുകളില്‍ രണ്ട് ഗോളടിച്ച് വിജയം സ്വന്തമാക്കിയതിനെ ക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഗാര്‍ഡിയോള മാനെയെ ലക്ഷ്യമാക്കി അമ്പുതൊടുത്തത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി ലിവര്‍പൂള്‍ ഇങ്ങനെ ജയിക്കുന്നുണ്ടെന്നും കാരണം മാനെ പ്രത്യേക കഴിവുള്ളയാളാണെന്നും സിറ്റി കോച്ച് പറഞ്ഞു.

pepguardiolaandsadiomane

ചില അവസരങ്ങളില്‍ മാനെ ഡൈവ് ചെയ്യും. മറ്റു ചിലപ്പോള്‍ അവസാന മിനിറ്റുകളില്‍ അതിഗംഭീരമായ ചില ഗോളുകള്‍കൊണ്ട് അമ്പരപ്പിക്കുമെന്നും ഗാര്‍ഡിയോള പറഞ്ഞു. ഗാര്‍ഡിയോളയുടെ പരാമര്‍ശത്തിന് ലിവര്‍പൂള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തിരിച്ചടി നല്‍കിയിട്ടുണ്ട്. ഗാര്‍ഡിയോളയെ വിഡ്ഡിയെന്നും കൊമേഡിയനെന്നുമൊക്കെയാണ് ആരാധകര്‍ പരിഹസിച്ചത്. സിറ്റിക്കെതിരെ മാനെ ഗോള്‍ നേടി മറുപടി നല്‍കുമെന്നും ചിലര്‍ പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ സീസണില്‍ ഒരു തോല്‍വിപോലും ഇല്ലാതെ കുതിക്കുകയാണ് ലിവര്‍പൂള്‍. 11 കളികളില്‍നിന്നും ലിവര്‍പൂളിന് 31 പോയന്റുണ്ട്. ഇത്രയും കളികളില്‍നിന്നും 25 പോയന്റുള്ള സിറ്റി രണ്ടാം സ്ഥാനത്തും 23 പോയന്റുള്ള ചെല്‍സി മൂന്നാം സ്ഥാനത്തുമാണുള്ളത്.

Story first published: Sunday, November 3, 2019, 17:22 [IST]
Other articles published on Nov 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+