സര്‍ഫ്രാസ് അഹമ്മദിനെ പിസിബി ചെയര്‍മാന്‍ ബന്ധപ്പെട്ടു; നാട്ടിലേക്ക് തിരികെ വിളിക്കുമോ?
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയോട് വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടതിന്റെ നാണക്കേടില്‍ കഴിയവെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ പിസിബി ചെയര്‍മാന്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇന്ത്യയ്‌ക്കെതിരായ തോല്‍വി ടീമിനെയാകെ നിരാശയിലാഴ്ത്തിയതായ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പിസിബി ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി സര്‍ഫ്രാസ് അഹമ്മദുമായി സംസാരിച്ചത്.
വിരാട് കോലിക്കൊപ്പം അനുഷ്‌കയും ഇംഗ്ലണ്ടില്‍; ഇനി തോറ്റാല്‍ കുറ്റം ഭാര്യയ്ക്കാകുമോ?
തോല്‍വിയില്‍നിന്നും ടീം കരകയറണമെന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. സര്‍ഫ്രാസിനും ടീമിനും അദ്ദേഹം പിന്തുണ നല്‍കുമെന്ന് അറിയിച്ചു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ടീമിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ഫ്രാസിനെ നാട്ടിലേക്ക് തിരികെവിളിക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍, ഇവ അടിസ്ഥാനമില്ലാത്ത വാര്‍ത്തകളാണെന്നും ടീം അടുത്ത മത്സരങ്ങളില്‍ ശ്രദ്ധിക്കണമെന്നുമാണ് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചത്.

സെമി ഉറപ്പിക്കാന്‍ പാക്കിസ്ഥാനും
ഇനിയുള്ള മത്സരങ്ങളില്‍ നന്നായി കളിക്കണമെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് ടീം അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നാട്ടിലേക്ക് മടങ്ങുകയാണെങ്കില്‍ താന്‍ ഒറ്റയ്ക്കായിരിക്കില്ല മടക്കമെന്നാണ് സര്‍ഫ്രാസിന്റെ മുന്നറിയിപ്പ്. അഞ്ചു മത്സരങ്ങളില്‍നിന്നും മൂന്നു പോയന്റുമായി ഒന്‍പതാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ ഇപ്പോഴുള്ളത്. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിക്കാതെ സെമി ഉറപ്പിക്കാന് കഴിയില്ല.

മുന്‍ താരങ്ങളുടെ വിമര്‍ശനം
ഇന്ത്യയോട് തോറ്റതോടെ മുന്‍ താരങ്ങള്‍ കൂട്ടത്തോടെ പാക് ടീമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തോല്‍വിയേക്കാള്‍ തോല്‍വി വഴങ്ങിയ രീതിയില്‍ ഏവരും കടുത്ത അസംതൃപ്തിയിലാണ്. കളിയുടെ മൂന്നു മേഖലയിലും പാക് താരങ്ങള്‍ പിന്നോക്കം പോയി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തത് വലിയ വിഡ്ഡിത്തമാണെന്നും വിമര്‍ശനമുണ്ട്. പാക് ക്യാപ്റ്റനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകം
ജൂണ്‍ 23ന് സൗത്ത് ആഫ്രിക്കയുമായാണ് അടുത്ത മത്സരം. ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളുമായും ഇനി കളിക്കേണ്ടതുള്ളതിനാല്‍ കടുത്ത പോരാട്ടം നടത്താതെ ടീമിന് തിരിച്ചുവരാനാകില്ല. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തകര്‍ന്ന പാക്കിസ്ഥാന്‍ പിന്നീട് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച കളിയാണ് ടീമില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications