Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോള്‍ പോഗ്ബയെ യുണൈറ്റഡ് ഒഴിവാക്കുന്നു; 1000 കോടിക്കുമേല്‍ വിലയിട്ടു

ലണ്ടന്‍: ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മതിയായി. ഫോമില്ലായ്മയും പരിക്കും അലട്ടുന്ന താരത്തെ വരാനിരിക്കുന്ന സീസണില്‍ ഒഴിവാക്കാന്‍ യുണൈറ്റഡ് ശ്രമം ആരംഭിച്ചിട്ടുണ്ട്. 150 മില്യണ്‍ പൗണ്ട് (ഏതാണ്ട് 1400 കോടി രൂപ) ആണ് പോഗ്ബയ്ക്കായി യുണൈറ്റഡ് വിലയിട്ടിരിക്കുന്നത്. പോഗ്ബയെ ഒഴിവാക്കി പകരം രണ്ടോ മൂന്നോ കളിക്കാരെ എത്തിക്കാനാണ് ശ്രമം.

കഴിഞ്ഞ സീസണില്‍തന്നെ പോഗ്ബ യുണൈറ്റഡ് വിടാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, മാനേജ്‌മെന്റുമായി റയല്‍ മാഡ്രിഡ് നടത്തിയ വിലപേശല്‍ ഫലവത്തായില്ല. 180 മില്യണ്‍ ആയിരുന്നു പോഗ്ബയ്ക്കായി അന്ന് നല്‍കിയ വാഗ്ദാനം. ഇത്തവണ ആകെ എട്ടു കളികളില്‍മാത്രമാണ് താരം മൈതാനത്തിറങ്ങിയത്. ഇതോടെ താരത്തെ ഒഴിവാക്കുകയാണ്. പോഗ്ബയുടെ കഴിവില്‍ വിശ്വസിച്ച യുണൈറ്റഡിന് ഒറ്റ സീസണ്‍കൊണ്ട് കോടികളാണ് നഷ്ടം.

paulpogba

റയല്‍ മഡ്രിഡ്, യുവന്റസ്, പി.എസ.്ജി. ക്ലബ്ബുകള്‍ പോഗ്ബയ്ക്കായി രംഗത്തുണ്ട്. 100 മില്യണ്‍ പൗണ്ടില്‍താഴെ മാത്രമേ താരത്തിന് നിലവില്‍ ലഭിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. 2016-ല്‍ യുവന്റസില്‍നിന്ന് 900 കോടിയോളം രൂപയ്ക്കാണ് താരം ഇംഗ്ലീഷ് ക്ലബ്ബിലേക്ക് വന്നത്. എന്നാല്‍, ഹോസെ മൗറീന്യോയ്ക്ക് കീഴിലും സോള്‍ഷ്യര്‍ക്കു കീഴിലും പോഗ്ബയ്ക്ക് മികവുകാട്ടാനായില്ല. യുണൈറ്റഡിനായി 143 കളിയില്‍ നിന്നും 31 ഗോളുകള്‍ നേടിയിട്ടുണ്ട്.

Story first published: Saturday, February 8, 2020, 13:57 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+