Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വ്യാജ പാസ്‌പോര്‍ട്ട് കേസ്: റൊണാള്‍ഡീഞ്ഞോ പരാഗ്വെയിലെ വീട്ടുതടങ്കലില്‍ നിന്ന് മോചിതനാകുന്നു

റിയോ ഡി ജനെയ്‌റോ: വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതിനെത്തുടര്‍ന്ന് പരാഗ്വെയില്‍ വെച്ച് പിടിയിലായി വീട്ടുതടങ്കലില്‍ കഴിയുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ദി സണ്ണാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. റൊണാള്‍ഡീഞ്ഞോയുടെ കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും വ്യക്തമായ തെളിവ് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ റൊണാള്‍ഡീഞ്ഞോയെയും ഒപ്പം അറസ്റ്റിലായ അദ്ദേഹത്തിന്റെ സഹോദരനെയും വിട്ടയക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് സണ്ണിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞിടെ ലോക്ഡൗണിനെത്തുടര്‍ന്ന് ആളുകള്‍ നാല് ചുവരിനുള്ളില്‍ ജീവിക്കുന്നപോലെയാണ് തന്റെ വീട്ടുതടങ്കലിലുള്ളത്. ആളുകള്‍ക്ക് ഇപ്പോള്‍ ഞങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്‌റൊണാള്‍ഡീഞ്ഞോ പറഞ്ഞുവെന്നവകാശപ്പെട്ട് സ്പാനിഷ് ഔട്ട്‌ലെറ്റായ മുണ്ടോ ഡിപ്പോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാം പഴയപോയെ ആകുമെന്നും ഞങ്ങള്‍ക്കും വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞതായും മുണ്ടോ ഡിപ്പോര്‍ട്ടീവോ വ്യക്തമാക്കുന്നു. 32 ദിവസത്തെ ജയില്‍ വാസനത്തിന് ശേഷമാണ് റൊണാള്‍ഡീഞ്ഞോയേയും സഹോദരനേയും വീട്ടുതടങ്കലിലേക്ക് മാറ്റിയത്.

ronaldinho

1.6 മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ജഡ്ജ് ഗുസ്റ്റാവോ അമില്ല റൊണാള്‍ഡീഞ്ഞോയെയും സഹോദരനേയും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. ഇരുവരേയും പരാഗ്വേയിലെ അസെന്‍ഷന്‍ ഹോട്ടലിലാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. റൊണാള്‍ഡീഞ്ഞോയ്ക്കും സഹോദരനും ജാമ്യം അനുവദിക്കരുതെന്ന് പരാഗ്വെ പോലീസ് ആവിശ്യപ്പെട്ടിരുന്നുവെങ്കിലും റൊണാള്‍ഡീഞ്ഞോയ്ക്ക് അനുകൂലമായി കോടതി വിധി ഉണ്ടാവുകയായിരുന്നു.

ഒരു ചാരിറ്റി പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റൊണാള്‍ഡീഞ്ഞോയും സഹോദരനും പരാഗ്വെയില്‍ അറസ്റ്റിലാകുന്നത്. ചതിക്കപ്പെടുകയായിരുന്നുവെന്നും പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് അറിയില്ലെന്നുമായിരുന്നു റൊണാള്‍ഡീഞ്ഞോ പറഞ്ഞത്. എന്നാല്‍ ഇത് പരിഗണിക്കാതെ ആറ് മാസത്തേക്ക് ഇരുവരേയും ജയിലിലടക്കാന്‍ കോടതി വിധിക്കുകയായിരുന്നു. ഒരു മാസത്തെ ജയില്‍ വാസത്തിന് ശേഷം അഞ്ച് മാസത്തെ വീട്ടുതടങ്കലിനാണ് കോടി വിധിച്ചത്.

ജയിലില്‍ കഴിയവെ സഹ തടവുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച അദ്ദേഹം ആറ് ഗോളുകള്‍ നേടിയത് സ്പാനിഷ് മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ബ്രസീലിയന്‍ സര്‍ക്കാര്‍ റൊണാള്‍ഡീഞ്ഞോയുടെ പാസ് പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇതുമറച്ചുവെച്ചായിരുന്നു അദ്ദേഹം പരാഗ്വെ സന്ദര്‍ശനം നടത്തിയത്. ബ്രസീല്‍ ഇതിഹാസ താരങ്ങളിലൊരാളായിരുന്ന റൊണാള്‍ഡീഞ്ഞോ കരിയില കിക്കിലൂടെയാണ് കൂടുതല്‍ പ്രശസ്തനായത്. ബാഴ്‌സലോണ,പിഎസ്ജി,എസി മിലാന്‍ ക്ലബ്ബുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. നേരത്തെ റൊണാള്‍ഡീഞ്ഞോയെ പുറത്തിറക്കാന്‍ മെസി ഇടപെടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും താരമത് നിരസിച്ചിരുന്നു.

Story first published: Sunday, August 2, 2020, 9:59 [IST]
Other articles published on Aug 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+