For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Paralympics: വിനോദ് കുമാറിന് അയോഗ്യത! ഇന്ത്യക്കു ഒരു മെഡല്‍ നഷ്ടമായി

വൈകല്യ വര്‍ഗീകരണ മൂല്യനിര്‍ണയത്തില്‍ താരം അയോഗ്യനാവുകയായിരുന്നു

1

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്നു രാവിലെ നാലു മെഡലുകള്‍ സ്വന്തമാക്കിയതിന്റെ ആഹ്ലാദം മായുമുമ്പ് ഇന്ത്യക്കു വന്‍ ഷോക്ക്. ഞായറാഴ്ച ലഭിച്ച ഒരു മെഡല്‍ ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. പുരുഷന്‍മാരുടെ F52വിഭാഗം ഡിസ്‌കസ് ത്രോയില്‍ വെങ്കലം ലഭിച്ച ഇന്ത്യന്‍ താരം വിനോദ് കുമാറിനെ അയോഗ്യനാക്കിയതാണ് കാരണം. ഇതോടെ അദ്ദേഹത്തിനു ലഭിച്ച മെഡലും നഷ്ടമായിരിക്കുകയാണ്.

42 കാരനായ വിനോദ് കുമാര്‍ 19.91 മീറ്റര്‍ എറിഞ്ഞായിരുന്നു വെങ്കലം കരസ്ഥമാക്കിയത്. അഞ്ചാമത്തെ ത്രേയിലായിരുന്നു മെഡലുറപ്പാക്കിയ അദ്ദേഹത്തിന്റെ പ്രകടനം. പക്ഷെ ഫൈനലിനു ശേഷം മറ്റു ചില രാജ്യങ്ങള്‍ ഇതിനെതിരേ പ്രതിഷേധിച്ചിരുന്നു. F52 എന്ന ഈയിനത്തില്‍ മല്‍സരിക്കാന്‍ വിനോദിന് അര്‍ഹതയില്ലെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഇതേ തുടര്‍ന്നു മല്‍സരഫലം തല്‍ക്കാലത്തേക്കു മരവിപ്പിക്കുകയും ഇതേക്കുറിച്ച് പുനപ്പരിശോധിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരിത്തുന്നത്. വൈകല്യ വര്‍ഗീകരണ മൂല്യനിര്‍ണയം നടത്തിയപ്പോള്‍ വിനോദിന് ഈയിനത്തില്‍ മല്‍സരിക്കാന്‍ അര്‍ഹതയില്ലെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്.

ഇന്ത്യയില്‍ നിന്നുള്ള അത്‌ലറ്റ് വിനോദ് കുമാറിനെ ഒരു സ്‌പോര്‍ട്‌സ് ക്ലാസിനൊപ്പം അനുവദിക്കാന്‍ പാനലിനു കഴിഞ്ഞില്ല. കൂടാതെ വര്‍ഗീകരണം പൂര്‍ത്തിയായിട്ടില്ലാത്തവരുടെ ഗണത്തില്‍ മാത്രമേ അദ്ദേഹത്തെ പരിഗണിക്കാന്‍ കഴിയൂ. ഇതു കാരണം പുരുഷന്മാരുടെ F52 വിഭാഗം ഡിസ്‌കസ് ത്രോയില്‍ മല്‍സരിക്കാന്‍ ഈ അത്‌ലറ്റ് യോഗ്യനല്ല. ഈ മല്‍സരത്തിലെ ഫലങ്ങള്‍ അസാധുവാണെന്നും സംഘാടകര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

F52 വിഭാഗത്തില്‍ പേശികളുടെ ബലക്കുറവ്, നിയന്ത്രിത ചലനം, കൈകാലുകളുടെ കുറവ്, കൈലിന്റെ നീള വ്യത്യാസം എന്നിവയുള്ള കായിക താരങ്ങള്‍ക്കാണ് മല്‍സരിക്കാന്‍ സാധിക്കുക. വീല്‍ചെയറിലാണ് ഈയിനത്തില്‍ അത്‌ലറ്റുകള്‍ മല്‍സരത്തില്‍ പങ്കെടുക്കാറുള്ളത്.

Story first published: Monday, August 30, 2021, 16:33 [IST]
Other articles published on Aug 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+