ലോകകപ്പില്‍ ധവാനല്ല, രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകേണ്ടത് പന്ത്; ഇന്ത്യ തകര്‍ക്കും
മുംബൈ: ലോകകപ്പ് ക്രിക്കറ്റിന്റെ ആരവം അടുത്തെത്തിക്കഴിഞ്ഞു. രാജ്യങ്ങളെല്ലാം അവസാനവട്ട കണക്കുകൂട്ടലിലാണ്. ഇത്തവണ 1992ലെ ലോകകപ്പ് ഫോര്‍മാറ്റിലാണ് ടീമുകള്‍ ഏറ്റുമുട്ടുന്നത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയില്‍ ഗ്രൂപ്പുകള്‍ ഒഴിവാക്കി ടീമുകളിറങ്ങുമ്പോള്‍ തന്ത്രങ്ങളിലും മാറ്റം വന്നേക്കാം. കളിക്കാരുടെ ജഴ്‌സിയിലും തന്ത്രങ്ങളിലുമെല്ലാം പ്രകടമായ മാറ്റം കൊണ്ടുവന്ന ലോകകപ്പ് കൂടിയാണ് 1992ലേത്.
ഫീല്‍ഡിങ് തമ്പുരാന്റെ ഫേവറിറ്റുകള്‍... റോഡ്‌സിന്റെ ലിസ്റ്റില്‍ ഒരേയൊരു ഇന്ത്യന്‍ താരം, അത് യുവിയല്ല!
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ അഭിപ്രായപ്രകാരം ഇത്തവണ ഇന്ത്യ ലോകകപ്പിന് ഇറങ്ങുമ്പോള്‍ തങ്ങളുടെ ബാറ്റിങ് ലൈനപ്പില്‍ മാറ്റം വരുത്തണമെന്നാണ്. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാന് പകരം ഋഷഭ് പന്തിനെ കളിപ്പിക്കണമെന്നാണ് വോണ്‍ പറയുന്നത്. ധോണി വിക്കറ്റ് കീപ്പറായിരിക്കുമ്പോള്‍ തന്നെ പന്തിനെ ബാറ്റ്‌സ്മാനായി കളിപ്പിക്കണമെന്നും വോണ്‍ നിര്‍ദ്ദേശിച്ചു.

പന്ത് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെക്കുന്ന താരമാണ്. ധവാന്‍ തന്റെ ജോലി ഭംഗിയായി നിര്‍വഹിക്കുന്നയാളാണെന്ന് എനിക്കറിയാം. എന്നാല്‍, പന്തിനെ രോഹിത്തിനൊപ്പം കളിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായം. ഇത്തരത്തില്‍ എതിരാളിയെ അമ്പരപ്പിക്കുന്ന രീതിയില്‍ ടീമില്‍ മാറ്റം കൊണ്ടുവരണമന്നും അത് പോരാട്ടവീര്യമുണ്ടാക്കുമെന്നും വോണ്‍ പറഞ്ഞു.
ധവാന്‍ രോഹിത് കൂട്ടുകെട്ട് മാറ്റുന്നതില്‍ ഒട്ടും പ്രയാസപ്പെടേണ്ടതില്ലെന്നാണ് മുന്‍ താരത്തിന്റെ അഭിപ്രായം. ഒന്നോ രണ്ടോ മത്സരത്തില്‍ ഇത്തരമൊരു പരീക്ഷണം കൊണ്ടുവന്ന് ഏതുതരത്തില്‍ കളിക്കുന്നുണ്ടെന്ന് നോക്കൂ. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയില്‍തന്നെ ഇത് പരീക്ഷിക്കാവുന്നതാണ്. ധവാനെ മറ്റൊരു സ്ഥാനത്ത് കളിപ്പിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടേണ്ടതില്ല. ലോകകപ്പില്‍ ഇന്ത്യയ്ക്ക് ധോണിയുടെ സാന്നിധ്യം ആവശ്യമാണെന്നും വോണ്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications