ഫീല്‍ഡിങ് തമ്പുരാന്റെ ഫേവറിറ്റുകള്‍... റോഡ്‌സിന്റെ ലിസ്റ്റില്‍ ഒരേയൊരു ഇന്ത്യന്‍ താരം, അത് യുവിയല്ല!
ജൊഹാനസ്‌ബെര്‍ഗ്: ലോക ക്രിക്കറ്റില്‍ ഫീല്‍ഡിങിലൂടെ സൂപ്പര്‍ ഹീറോയായി മാറിയ ആദ്യ താരമാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്. ക്രിക്കറ്റ് പ്രേമികള്‍ അന്നു വരെ കണ്ടിട്ടില്ലാത്ത ഫീല്‍ഡിങ് പ്രകടനത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച താരമാണ് റോഡ്‌സ്. പിന്നീട് പല താരങ്ങളും ഫീല്‍ഡിങില്‍ അത്യുജ്വല പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും റോഡ്‌സിനൊപ്പമെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

റോഡ്‌സിന്റെ വരവോടെയാണ് ഫീല്‍ഡിങിലും പുതിയ താരോദയങ്ങള്‍ പിറന്നത്. ഫീല്‍ഡിങില്‍ തനിക്കു പ്രിയപ്പെട്ട അഞ്ചു താരങ്ങളെ തിരഞ്ഞെടുക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം.

ആന്‍ഡ്രു സൈമണ്ട്‌സ് ഒന്നാമത്
ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സാണ് റോഡ്‌സിന്റെ ഫേവറിറ്റ് ഫീല്‍ഡര്‍മാരുടെ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്തുള്ളത്. സര്‍ക്കിളിന് അകത്തും പുറത്തും ഒരു പോലെ മികച്ച ഫീല്‍ഡിങ് നടത്താന്‍ മിടുക്കനാണ് സൈമണ്ട്‌സെന്ന് റോഡ്‌സ് ചൂണ്ടിക്കാട്ടുന്നു. അത്രയും മികവുള്ള മറ്റൊരു താരത്തെ താന്‍ പിന്നീട് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹെര്‍ഷെല്‍ ഗിബ്‌സ്
തന്റെ മുന്‍ ടീമംഗവും വെടിക്കെട്ട് ഓപ്പണറുമായ ഹെര്‍ഷല്‍ ഗിബ്‌സാണ് റോഡ്‌സിന് പ്രിയപ്പെട്ട മറ്റൊരു മികച്ച ഫീല്‍ഡര്‍. ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഗിബ്‌സിനൊപ്പം വളരെ ആസ്വദിച്ചാണ് താന്‍ ഫീല്‍ഡ് ചെയ്തിരുന്നതെന്ന് റോഡ്‌സ് പറയുന്നു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 210 ക്യാച്ചുകളെടുത്ത താരമാണ് ഗിബ്‌സ്. ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഒരു കാലത്ത് ഗിബ്‌സും റോഡ്‌സും ഒരുമിച്ച് കളിച്ചപ്പോള്‍ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ ശരിക്കും വിഷമിച്ചിരുന്നു.

കോളിങ്‌വുഡ്, ഡിവില്ലിയേഴ്‌സ്
ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ പോള്‍ കോളിങ്‌വുഡാണ് റോഡ്‌സിന് പ്രിയപ്പെട്ട മറ്റൊരു മികച്ച ഫീല്‍ഡര്‍. റോഡ്‌സിനെപ്പോലെ തന്നെ ഇംഗ്ലണ്ടിനായി ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഇംഗ്ലണ്ടിനായി ചില അവിസ്മരണീയ ക്യാച്ചുകളെടുത്തിട്ടുള്ള താരമാണ് കോളിങ്‌വുഡ്.
ദക്ഷിണാഫ്രിക്കയുടെ തന്നെ എബി ഡിവില്ലിയേഴ്‌സാണ് റോഡ്‌സിന്റെ ലിസ്റ്റിലെ നാലാമത്തെ താരം. റോഡ്‌സ് ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിങ് കോച്ചായിരുന്നപ്പോള്‍ എബിഡി വിക്കറ്റ് കീപ്പറായി കളിച്ചിരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം ഔട്ട്ഫീല്‍ഡില്‍ എബിഡി വേണമെന്നും അദ്ദേഹത്തിന്റെ ഫീല്‍ഡിങ് മികവ് ടീമിന് ആവശ്യമാണെന്നും റോഡ്‌സ് കരുതിയിരുന്നു.

അഞ്ചാമനായി റെയ്‌ന
റോഡ്‌സിന്റെ ഫേവറിറ്റ് ലിസ്റ്റിലെ ഏക ഇന്ത്യന്‍ സാന്നിധ്യം ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. മുഹമ്മദ് കൈഫ്, യുവരാജ് സിങ് എന്നിവരടക്കമുള്ള ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരെ പിന്തള്ളിയാണ് റെയ്‌ന റോഡ്‌സിന് പ്രിയങ്കരനായി മാറിയത്.
സ്ലിപ്പിലും ഔട്ട്ഫീല്‍ഡിലും ഗംഭീര പ്രകടനമാണ് റെയ്‌ന ഇന്ത്യക്കായി കാഴ്ചവച്ചിട്ടുള്ളത്. പുല്ല് കുറവുള്ള ഇന്ത്യയിലെ പിച്ചില്‍ ഫീല്‍ഡ് ചെയ്യുക ദുഷ്‌കരമായിട്ടും റെയ്‌നയുടെ പ്രകടനം തന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടെന്നു റോഡ്‌സ് പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications