Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് ലോക കിരീടങ്ങളുമായി തിളങ്ങി പങ്കജ് അദ്വാനി; 2018ല്‍ ഇന്ത്യയുടെ ബില്യാര്‍ഡ്‌സ്

ദില്ലി: ബില്യാര്‍ഡ്‌സില്‍ വര്‍ഷങ്ങളായി ലോക നിലവാരമുള്ള പ്രകടനം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഒട്ടേറെ ലോക കിരീടങ്ങള്‍ ഇന്ത്യയിലെത്തിച്ച പങ്കജ് അദ്വാനി ഈ വര്‍ഷവും പ്രകടനം ആവര്‍ത്തിച്ചു. ഏഷ്യന്‍ സ്‌നൂക്കര്‍ ടൂറില്‍ കിരീടം നേടിയതിന് പിന്നാലെയാണ് പങ്കജ് അദ്വാനി ലോക ബില്യാര്‍ഡ്‌സ് കിരീടം ഒരിക്കല്‍ക്കൂടി സ്വന്തമാക്കിയത്. ഇന്റര്‍ നാഷണില്‍ ബില്യാര്‍ഡ്‌സ് ആന്‍ഡ് സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പിന്റെ 150 പോയന്റ് ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു അദ്വാനിയുടേത്.
പെയ്‌നിന്റെ സ്ലഡ്ജിങ്ങിന് തിരിച്ചുപണികൊടുത്ത് പന്ത്; പ്രകോപനം ഏറ്റു, പെയ്ന്‍ പുറത്ത്
മ്യാന്‍മറില്‍ 150 പോയന്റ് ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരെ കീഴടക്കി പങ്കജ് കിരീടത്തില്‍ മുത്തമിട്ടു. മനന്‍ ചന്ദ്രയ്‌ക്കൊപ്പം ചേര്‍ന്ന് ലോക ടീം ചാമ്പ്യന്‍ഷിപ്പും താരം സ്വന്തമാക്കി. പാക്കിസ്ഥാനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ നേട്ടം. കൂടുതല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തില്ലെങ്കിലും 2018 തന്നെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമാണെന്ന് പങ്കജ് പറഞ്ഞു.

pankajadvani

ദേശീയ കിരീടത്തിന് പിന്നാലെ ഏഷ്യന്‍, ലോക കിരീടങ്ങളും സ്വന്തമാക്കാനായി. മനനൊപ്പം നേടിയ കിരീടമാണ് ഇതില്‍ വിലപ്പെട്ടത്. ആദ്യമായി ലഭിച്ച ഏഷ്യന്‍ ട്രോഫിയും വിലയേറിയ നേട്ടമായി കാണുന്നു. അടുത്തവര്‍ഷം കൂടുതല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബില്യാര്‍ഡ്‌സിലും സ്‌നൂക്കറിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ ഇവ ഒരുപോലെ ബാലന്‍സ് ചെയ്തുകൊണ്ടുപോവുകയാണ് പ്രധാനമെന്നും പങ്കജ് അദ്വാനി പറഞ്ഞു.
Story first published: Saturday, December 29, 2018, 12:14 [IST]
Other articles published on Dec 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+