പെയ്‌നിന്റെ സ്ലഡ്ജിങ്ങിന് തിരിച്ചുപണികൊടുത്ത് പന്ത്; പ്രകോപനം ഏറ്റു, പെയ്ന്‍ പുറത്ത്

മെല്‍ബണ്‍: ഇന്ത്യയുടെ ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനിടെ താരങ്ങള്‍ തമ്മില്‍ സ്ലെഡ്ജിങ് പോരാട്ടവും കനക്കുകയാണ്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ പരിഹസിച്ചിരുന്നു. പെയ്‌നിന് അതേ നാണയത്തില്‍ മറുപടി നല്‍കി പന്തും തിരിച്ചടിച്ചു. പെയ്ന്‍ രണ്ടാം ഇന്നിങ്‌സന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു പന്തിന്റെ സ്ലെഡ്ജിങ്.
ആരും ആഗ്രഹിക്കാത്ത റെക്കോര്‍ഡുമായി ക്യാപ്റ്റന്മാര്‍; ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് ചരിത്രം, റെക്കോര്‍ഡ്
പെയ്ന്‍ താത്കാലിക ക്യാപ്റ്റനാണെന്നും അങ്ങിനെയൊരു വാക്കു കേട്ടിട്ടുണ്ടെയെന്നും പന്ത് രവീന്ദ്ര ജഡേജയോടെന്ന മട്ടില്‍ ചോദിച്ചു. ആകെ അറിയാവുന്ന പണി സംസാരിക്കല്‍ മാത്രമാണ്. എല്ലായിപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. തനിക്ക് മാത്രമേ സംസാരിക്കാന്‍ അറിയൂ എന്നാണ് വിചാരമെന്നും പന്ത് പറഞ്ഞു. പെയ്‌നിനെ പ്രകോപിപ്പിച്ച് ഏകാഗ്രത തെറ്റിക്കാനായിരുന്നു ശ്രമം. പിന്നീട് ജഡേജയുടെ പന്തില്‍ പന്തിന് ക്യാച്ച് നല്‍കി പെയ്ന്‍ മടങ്ങുകയും ചെയ്തു.

പെയ്ന്‍ പന്തിനെ സ്ലെഡ്ജ് ചെയ്തു
മെല്‍ബണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം പെയ്ന്‍ ഇന്ത്യന്‍ താരങ്ങളെ സ്ലഡ്ജ് ചെയ്തിരുന്നു. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും പന്ത് ഒഴിവാക്കപ്പെട്ടതിനെ കളിയാക്കിയായിരുന്നു പെയ്നിന്റെ വാക്കുകള്‍. ധോണി വന്നില്ലേ, നമുക്ക് പന്തിനെ ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കെയ്ന്‍സിലേക്കു കൊണ്ടുവരാമെന്നും പെയ്ന്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ പന്തുകള്‍ പ്രതിരോധിച്ച് കളിച്ചാല്‍ വേണ്ടെന്നായിരുന്നു പന്തിനെ പരിഹസിച്ച് ഫിഞ്ചിന്റെ മറുപടി.

കുട്ടികളെ നോക്കാമോയെന്ന് പെയ്ന്‍
ഓസ്ട്രേലിയയിലെ അവധിക്കാലം ഹൊബാര്‍ട്ടിലേക്ക് വരൂ.. വളരെ മനോഹരമായ സ്ഥലമാണ്. നല്ലൊരു അപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ചു തരാം. നിനക്കു എന്റെ വീട്ടില്‍ നിന്നു കുട്ടികളെ നോക്കാമോ? എന്നാല്‍ എനിക്കും ഭാര്യക്കും രാത്രി സിനിമയ്ക്കു പോവാമായിരുന്നുവെന്നും പെയ്ന്‍ പന്തിനെ പരിഹസിച്ചു. പക്ഷെ പെയ്നിന്റെ ഈ വാക്കുകളൊന്നും കേട്ടില്ലെന്ന തരത്തില്‍ തികച്ചും അക്ഷോഭ്യനായാണ് പന്ത് ബാറ്റ് ചെയ്ത് മൂന്നാം ദിനത്തിലെ കളി.

രോഹിത് ശര്‍മയെയും വെല്ലുവിളിച്ചു
രോഹിത് ശര്‍മയെയും പെയ്ന്‍ കണക്കിന് പരിഹസിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന്‍, മുംബൈ എന്നീ ടീമുകളിലൊന്നില്‍ ചേരണമെന്നാണ് ആഗ്രഹമെന്നും രോഹിത് സിക്സര്‍ അടിച്ചാല്‍ മുംബൈയില്‍ തന്നെ ചേരുമെന്നും പെയ്ന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ രോഹിത് ആദ്യ ഇന്നിങ്സില്‍ ഫിഫ്റ്റിമായി തിളങ്ങി. പെയ്ന്‍ ഈ ടെസ്റ്റില്‍ സെഞ്ച്വറി നേടിയാല്‍ മുംബൈ വാങ്ങുമെന്നും ടീമിന്റെ നായകനായ രോഹിത് പിന്നീട് സ്ലെഡ്ജിങിനെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications