ആരും ആഗ്രഹിക്കാത്ത റെക്കോര്‍ഡുമായി ക്യാപ്റ്റന്മാര്‍; ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് ചരിത്രം, റെക്കോര്‍ഡ്
ജോഹന്നസ്ബര്‍ഗ്: പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരും ആഗ്രഹിക്കാത്ത റെക്കോര്‍ഡ് സ്വന്തമാക്കി ഇരു ടീമിലെയും ക്യാപ്റ്റന്മാര്‍. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡ്യു പ്ലസിസും പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും രണ്ട് ഇന്നിങ്‌സുകളിലും റണ്‍സൊന്നുമെടുക്കാതെ പുറത്തായാണ് റെക്കോര്‍ഡിട്ടത്.
ഐ ലീഗ്: വമ്പന്‍മാര്‍ക്കു തിരിച്ചടി... ബഗാന് ഞെട്ടിക്കുന്ന തോല്‍വി, ഈസ്റ്റ് ബംഗാളിന് സമനില
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു അപൂര്‍വ റെക്കോര്‍ഡ് പിറക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ സര്‍ഫ്രാസിനെ ഡുവാനി ഒലിവര്‍ ബൗള്‍ഡാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ കാഗിസോ റബാഡയുടെ പന്തിലും പുറത്തായി. ഡ്യു പ്ലസിസ് ഷഹീന്‍ അഫ്രീദിയുടെ പന്തിലാണ് ആദ്യ ഇന്നിങ്‌സില്‍ പുറത്തായത്. രണ്ടാം ഇന്നിങ്‌സിലും ഇതേ ബൗളര്‍ക്ക് വിക്കറ്റു നല്‍കി ക്യാപ്റ്റന്‍ മടങ്ങി.

ഇരുവരും പൂജ്യത്തിന് പുറത്തായതോടെ രണ്ട് ക്യാപ്റ്റന്മാരും ചേര്‍ന്ന് ഏറ്റവും കുറഞ്ഞ സ്‌കോര്‍ കണ്ടെത്തിയെന്ന റെക്കോര്‍ഡും ഇവര്‍ക്ക് സ്വന്തമായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും 2016ല്‍ സ്ഥാപിച്ച മോശം റെക്കോര്‍ഡാണ് ഇവര്‍ മറികടന്നത്. 3, 4 എന്നിങ്ങിനെയായിരുന്നു കോലി രണ്ട് ഇന്നിങ്‌സുകളിലെയും സ്‌കോര്‍. 2,1 എന്ന സ്‌കോറിന് ഹോള്‍ഡറും പുറത്തായി.
റെക്കോര്‍ഡ് മോശമാണെങ്കിലും പാക്കിസ്ഥാനെ മൂന്നുദിവസം കൊണ്ട് തോല്‍പ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. ആറ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം. ആദ്യ ഇന്നിങ്‌സില്‍ പാക്കിസ്ഥാന്‍ 181 റണ്‍സെടുത്തപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 190 റണ്‍സിന് എല്ലാവരും പുറത്തായി. 223, 151 എന്നിങ്ങിനെയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ട് ഇന്നിങ്‌സിലെയും സ്‌കോര്‍. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 എന്ന നിലയില്‍ മുന്നിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications