കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ ടീമുകളായ ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും തിരിച്ചടി നേരിട്ടു. എവേ മല്‍സരത്തില്‍ നെറോക്ക എഫ്‌സി 2-1നു ബഗാനെ വീഴ്ത്തിയപ്പോള്‍ ഹോം മാച്ചില്‍ ലീഗിലെ പുതുമുഖ ടീമായ റിയല്‍ കാശ്മീര്‍ 1-1നു ബംഗാളിനെ തളയ്ക്കുകയായിരുന്നു. ഇരുപകുതികളിലുമായി എഡ്വാര്‍ഡോ ഫെറേറ (24ാം മിനിറ്റ്), ആര്‍യെന്‍ വില്ല്യംസ് (69) എന്നിവരുടെ ഗോളുകളാണ് ബഗാനെതിരേ നെറോക്കയ്ക്കു അപ്രതീക്ഷിത ജയം സമ്മാനിച്ചത്. 63ാം മിനിറ്റില്‍ ഹെന്റി കിസേക്ക ബഗാന്റെ ഗോള്‍ മടക്കുകയായിരുന്നു.

ലീഗിലെ തുടര്‍ച്ചയായ നാലാമത്തെ മല്‍സരമാണ് നെറോക്ക തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. ഇതോടെ അവര്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. നെറോക്ക- ബഗാന്‍ മല്‍സരത്തില്‍ ഇരുടീമും തുടക്കം മുതല്‍ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റി നെറോക്ക മുന്‍ ചാംപ്യന്‍മാരെ കൊമ്പുകുത്തിക്കുകയായിരുന്നു.
ബംഗാളിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ സമനിലയില്‍ കുരുക്കിയതോടെ അരങ്ങേറ്റക്കാരായ റിയല്‍ കാശ്മീര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറി. രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ലാല്‍റംചുലോവയുടെ സെല്‍ഫ് ഗോളില്‍ റിയല്‍ കാശ്മീരാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഈ ലീഡിന് അധികം ആയുസ്സുണ്ടായില്ല. 10 മിനിറ്റിനുള്ളില്‍ മലയാളി താരം ജോബി ജസ്റ്റിന്റെ ഗോളില്‍ ബംഗാള്‍ സമനില പിടിച്ചു വാങ്ങുകയായിരുന്നു.