Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ സ്വപ്‌നം സഫലമായി; പാണ്ഡ്യ ബ്രദേഴ്‌സ് ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍; മൂന്നാം സഹോദരന്മാര്‍

ഇന്ത്യൻ ടീമിൽ ഇത് മൂന്നാം സഹോദരന്മാര്‍ | Oneindia Malayalam

വെല്ലിങ്ടണ്‍: ഇന്ത്യയ്ക്കുവേണ്ടി ഒരുമിച്ചു കളിക്കുകയെന്ന ഹാര്‍ദിക് പാണ്ഡ്യ ക്രുനാല്‍ പാണ്ഡ്യ സഹോദരന്മാരുടെ സ്വപ്‌നം സഫലമായി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഇരുവരും ഒരുമിച്ചിറങ്ങിയത്. അനുജന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യം ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്. പിന്നീട് ക്രുനാല്‍ പാണ്ഡ്യ ടി20 ടീമിലും സ്ഥാനം നേടി. എന്നാല്‍, ഇരുവരും ആദ്യമായി കളിക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടിവന്നു.
സ്ത്രീ വിരുദ്ധ പരാമര്‍ശം; പാണ്ഡ്യയ്ക്കും രാഹുലിനും എതിരെ കേസെടുത്തു, ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?
സഹോദരന്മാര്‍ ഇന്ത്യന്‍ ദേശീയ ടീമിനായി കളിക്കുന്നത് ഇതാദ്യമായല്ല. നേരത്തെ രണ്ട് സഹോദരന്മാര്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. മൊഹീന്ദര്‍ അമര്‍നാഥും സുരീന്ദര്‍ അമര്‍നാഥും മൂന്ന് ഏകദിന മത്സരങ്ങളില്‍ ഒരുമിച്ചു കളിച്ചു. കൂടാതെ, ഇര്‍ഫാന്‍ പഠാന്‍ യൂസഫ് പഠാന്‍ ബ്രദേഴ്‌സും ഇന്ത്യയ്ക്കായി ഒപ്പമിറങ്ങിയിട്ടുണ്ട്. ഇര്‍ഫാനും യൂസഫും 8 ഏകദന മത്സരങ്ങളിലും ഒട്ടേറെ ടി20 മത്സരത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.

pandyabros

മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക്കും ക്രുനാലും സ്ഥിരമായി ഒരുമിച്ചു കളിക്കുന്നവരാണ്. കഴിഞ്ഞ നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിയെയാണ് ക്രുനാല്‍ ടി20യില്‍ അരങ്ങേറ്റം നടത്തിയത്. എന്നാല്‍, പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ ഹാര്‍ദിക്കിന് കളിക്കാനായില്ല. വിന്‍ഡീസിനെതിരായ പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തിയ ക്രുനാല്‍ പിന്നീട് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലും ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്.

Story first published: Wednesday, February 6, 2019, 16:21 [IST]
Other articles published on Feb 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+