For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാണ്ഡ്യയ്ക്കും രാഹുലിനും എതിരെ കേസെടുത്തു, ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ദില്ല: ടെലിവിഷന്‍ ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും കുരുക്കില്‍. ഇരുവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച് ബിസിസിഐ ടീമിലേക്ക് തിരികെ വിളിച്ചതിന് പിന്നാലെയാണ് നിയമനടപടി. ജോധ്പൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. നൈറ്റ് പാര്‍ട്ടികളിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ പരിപാടിയില്‍ കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി വെളിപ്പെടുത്തിയിരുന്നു.

hardikpandyarahul

സംഭവം വന്‍ വിവാദത്തിന് ഇടയാക്കിയതോടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന രാഹുലിനെയും പാണ്ഡ്യയെയും ബിസിസിഐ തിരിച്ചുവിളിച്ചു. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തുകയും ഇതിന്റെ ഭാഗമായി ടീമില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ പര്യടനം നഷ്ടമായ പാണ്ഡ്യയെ പിന്നീട് ന്യൂസിലന്‍ഡ് പര്യടനത്തിലേക്കാണ് പരിഗണിച്ചത്. രാഹുല്‍ ഇന്ത്യ എ ടീമിനൊപ്പവും ചേര്‍ന്നു.

വിവാദ പരാമര്‍ശത്തില്‍ കെഎല്‍ രാഹുലും പാണ്ഡ്യയും ബിസിസിഐയോട് ക്ഷമാപണം നടത്തിയിരുന്നു. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമാണ് കളിക്കാരുടെ നിലപാട്. ലോകകപ്പിന് മുന്‍പ് ടീമില്‍ തിരിച്ചെത്തിയ പാണ്ഡ്യയ്ക്കും രാഹുലിനും കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. അതേസമയം, കളിക്കാര്‍ തെറ്റു സമ്മതിച്ചതോടെ കൂടുതല്‍ നടപടിയുടെ ആവശ്യമില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെയും സഹകളിക്കാരുടെയും നിലപാട്.

Story first published: Wednesday, February 6, 2019, 13:29 [IST]
Other articles published on Feb 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+