Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാണമുണ്ടോ അശ്വിന്‍? അവരെ കണ്ടു പഠിക്കണമെന്ന് അക്മല്‍... പാക് താരത്തെ പഞ്ഞിക്കിട്ട് ഇന്ത്യന്‍ ഫാന്‍സ്

കറാച്ചി: ഈ സീസണിലെ ഐപിഎല്ലിലെ ആദ്യത്തെ വിവാദമായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും പ്രമുഖ സ്പിന്നറുമായ ആര്‍ അശ്വിന്റെ മങ്കാദിങ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ ജോസ് ബട്‌ലറെ മങ്കാദിങിലൂടെ അശ്വിന്‍ റണ്ണൗട്ടാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കുകയും ചെയ്തിരുന്നു. പല മുന്‍ താരങ്ങളും ബിസിസിയുമെല്ലാം അശ്വിന്റെ നടപടി ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

akmal ashwn

ഇപ്പോഴിതാ പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പറായ കമ്രാന്‍ അക്മലും അശ്വിനെതിരേ രംഗത്തു വന്നിരിക്കുകയാണ്. പല വിവാദങ്ങളിലും പെട്ട് ടീമിന് പുറത്തായ താരമാണ് അക്മല്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പാക് താരം അശ്വിനെ കുറ്റപ്പെടുത്തിയത്. ട്വീറ്റിനു പിന്നാലെ അക്മലിനെ കളിയാക്കിക്കൊണ്ട് ഇന്ത്യന്‍ ആരാധകര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

അക്മലിന്റെ ട്വീറ്റ്

ക്രിക്കറ്റിന്റെ സ്പിരിറ്റിനും സത്യസന്ധതയ്ക്കും കളങ്കമേല്‍പ്പിക്കരുത്. അശ്വിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി അത്തരത്തിലുള്ളതാണ്. കളിയെ എങ്ങനെ ബഹുമാനിക്കണമെന്നതിന് മികച്ച ഉദാഹരണങ്ങളായി ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, എംഎസ് ധോണി, സൗരവ് ഗാംഗുലി എന്നിവരെല്ലാം നിങ്ങള്‍ക്കു മുന്നിലുണ്ട്. അവരെ കണ്ടു പഠിക്കണമെന്നും അക്മല്‍ ട്വീറ്റിലൂടെ ആവശ്യപ്പെടുന്നു.

പരിഹസിച്ച് ഇന്ത്യന്‍ ആരാധകര്‍

അശ്വിനെതിരായ അക്മലിന്റെ ട്വീറ്റിനെ കണക്കറ്റ് പരിഹസിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. അശ്വിനെ വിമര്‍ശിച്ചതിനല്ല, മറിച്ച് ക്രിക്കറ്റിന്റെ സ്പിരിറ്റിനെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചുമെല്ലാമുള്ള അക്മലിന്റെ വാക്കുകളെയാണ് ആരാധകര്‍ ട്രോളിയത്.
അശ്വിന്‍ ചെയ്തതു തെറ്റ് തന്നെയാണെങ്കിലും ക്രിക്കറ്റിന്റെ സ്പിരിറ്റ് നിങ്ങള്‍ തകര്‍ത്തതുപോലെ മറ്റാരും ചെയ്തിട്ടില്ലെന്നുമായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്.

ഇപ്പോഴാണ് കളിയുടെ സ്പിരിറ്റ് ഇല്ലാതായത്

കളിയുടെ സ്പിരിറ്റിനെക്കുറിച്ച് വാദിക്കുന്നവര്‍ ആരാണെന്നു നോക്കൂ. ഇപ്പോഴാണ് കളിയുടെ സ്പിരിറ്റ് ഇല്ലാതായിരിക്കുന്നത്. നിങ്ങളെപ്പോലെ ഒരാള്‍ം ക്രിക്കറ്റിന്റെ സ്പിരിറ്റിനെക്കുറിച്ച് തങ്ങളെ പഠിപ്പിക്കേണ്ട. എന്തൊരു വിരോധാഭാസമാണിത് എന്നായിരുന്നു മറ്റൊരു ആരാധകന്റെ പരിഹാസം.

സത്യമാണോ അത്?

എംഎസ് ധോണി, ജോസ് ബട്‌ലര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കാവുന്ന മികച്ച വിക്കറ്റ് കീപ്പറാണ് നിങ്ങളെന്നു കേട്ടിട്ടുണ്ട്. അത് സത്യമാണോയെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്.

Story first published: Friday, March 29, 2019, 12:13 [IST]
Other articles published on Mar 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+