ആ ഇന്ത്യന്‍ ബാറ്റ്‌സ്മാന് തന്നെ നേര്‍ക്കുനേര്‍ നോക്കിരുന്നില്ല; മുഹമ്മദ് ഇര്‍ഫാന്‍
ദുബായ്: പാക് ക്രിക്കറ്റില്‍ ഒരു പക്ഷെ മികച്ച ബൗളറായിത്തീരുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് മുഹമ്മദ് ഇര്‍ഫാന്‍. അതിവേഗക്കാരനായ ഇടംകൈയ്യന്‍ ബൗളറുടെ പ്രധാന ആനുകൂല്യമെന്ന് പറയുന്നത് ഉയരമാണ്. ഏഴ് അടി ഒരിഞ്ച് നീളമുള്ള അത്യപൂര്‍വ ബൗളറായ ഇര്‍ഫാന് പക്ഷെ പാക് നിരയില്‍ അധികകാലം ശോഭിക്കന്‍ കാഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ഗംഭീറിനെക്കുറിച്ച് ഒരു പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് ഇര്‍ഫാന്‍.

ഇന്ത്യക്കാര്‍ക്ക് കളിക്കാന്‍ കഴിഞ്ഞില്ല
ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ തന്റെ പന്തുകള്‍ നേരിടുന്നതില്‍ മികവുകാട്ടിയിരുന്നില്ലെന്ന് ഇര്‍ഫാന്‍ പറഞ്ഞു. 2012ലെ പരമ്പരയില്‍ ചിലര്‍ തന്നോട് ഇതേക്കുറിച്ച് പറയുകയും ചെയ്തു. തന്റെ ഉയരക്കൂടുതല്‍ കാരണം പന്ത് ശരിയായി കാണുന്നില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ താരം ഗംഭീറിന്റെ കരിയര്‍ അവസാനിച്ചതും ഇതേ പരമ്പരയിലായിരുന്നെന്ന് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

ഗംഭീറിനെതിരെ ഇര്‍ഫാന്‍
ഗംഭീറിന് തന്നെ നോക്കാന്‍ ഇഷ്ടമല്ലായിരുന്നെന്നും ഇര്‍ഫാന്‍ പറയുന്നു. ഇരു ടീമിലേയും കളിക്കാര്‍ നെറ്റില്‍ പ്രാക്ടീസ് നടത്തുമ്പോഴും തന്റെ മുഖത്തുനേക്കാന്‍ ഗംഭീര്‍ തയ്യാറായിരുന്നില്ല. തന്റെ മുഖത്തുനോക്കുന്നത് ഒഴിവാക്കാന്‍ ഗംഭീര്‍ മന:പൂര്‍വം ശ്രമിച്ചതായാണ് തനിക്ക് ബോധ്യമായത്. ആ സീരീസില്‍ നാലുതവണ താന്‍ ഗംഭീറിനെ പുറത്താക്കിയിട്ടുണ്ട്. തനിക്കെതിരെ കളിക്കാന്‍ ഗംഭീറിന് കഴിഞ്ഞിരുന്നില്ലെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.
ആ ഭക്ഷണം കഴിച്ചാല്‍ ഷമി മറ്റൊരാളാകും; പന്തേറിന്റെ രഹസ്യം വെളിപ്പെടുത്തി രോഹിത്

ഗംഭീറിന്റെ കരിയറിന് വിരാമമിട്ടു
ആവര്‍ഷം അഹമ്മദാബാദില്‍ പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് ടി20യില്‍ ഗംഭീര്‍ ഒടുവിലായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. പാക്കിസ്ഥാനെതിരായ സീരീസിനുശേഷം ഇംഗ്ലണ്ടിനെതിരായ ഒരു ഏകദിന പരമ്പര മാത്രമേ ഗംഭീറിന് കളിക്കാന്‍ കഴിഞ്ഞുള്ളൂ. പാക്കിസ്ഥാനെതിരായ മോശം ഫോം ഗംഭീറിന്റെ കരിയറിനെ കാര്യമായി ബാധിച്ചതാണ് താരത്തിന് തിരിച്ചടിയായത്. പിന്നീട് ഫോമിലേക്ക് തിരിച്ചെത്താനും കഴിഞ്ഞില്ല.
യുണൈറ്റഡിനെ ഞെട്ടിച്ച് ന്യൂകാസില്‍; ബാഴ്‌സയ്ക്ക് വമ്പന്‍ ജയം, യുവന്റസ് മുന്നോട്ട്

വിരാട് കോലിയും പുറത്തായി
വിരാട് കോലി ഒരിക്കല്‍ തന്റെ പന്തുകള്‍ ശരിയായി നിരീക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് തന്നോട് പറഞ്ഞതായും ഇര്‍ഫാന്‍ വെളിപ്പെടുത്തി. മണിക്കൂറില്‍ 130-135 കിലോമീറ്ററിലാണ് പന്ത് എത്തുന്നതെന്നാണ് കോലി കരുതിയിരുന്നത്. എന്നാല്‍, തന്റെ പന്തുകള്‍ 145 മണിക്കൂറില്‍ കിലോമീറ്ററിലാണ് എത്തിയിരുന്നത്. ഒരിക്കല്‍ തന്റെ പന്ത് പുള്‍ ചെയ്യാനുള്ള കോലിയുടെ ശ്രമം വിജയിച്ചില്ല. ഒപ്പമുണ്ടായിരുന്ന യുവി തന്റെ പന്ത് പുള്‍ ചെയ്യരുതെന്ന് ഉപദേശിച്ചു. എന്നാല്‍, തന്റെ മൂന്നാമത്തെ പന്തില്‍ കോലി വീണ്ടും പുള്‍ ഷോട്ടിന് ശ്രമിക്കുകയും പുറത്താവുകയും ചെയ്തതായും ഇര്‍ഫാന്‍ ഓര്‍ത്തെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications